റിജോ ആന്‍റണി നടത്തിയത് അതിവിദഗ്ധ കവർച്ച; അമിത ആത്മവിശ്വാസം, അയൽവാസികൾക്ക് ഞെട്ടൽ

ചാലക്കുടി: വളരെ ആസൂത്രിതമായി ബാങ്ക് കവർച്ച നടത്തിയ റിജോ ആന്റണി ഞായറാഴ്ച വൈകീട്ട് പൊലീസ് സംഘം വീട്ടിലേക്ക് കയറിച്ചെന്നപ്പോൾ നടുങ്ങി. വീട്ടിൽ അന്ന് ചേർന്ന കുടുംബസംഗമം സമാപിച്ചപ്പോഴാണ് പൊലീസ് സംഘം കയറിച്ചെന്നത്. വലിയ വീടുവെച്ച് താമസിക്കുന്ന സമ്പന്ന പ്രവാസിയായ റിന്‍റോ ആണ് ബാങ്ക് കവർച്ച നടത്തിയതെന്ന വിവരം അയൽവാസികൾക്കും ഞെട്ടലായി.

ഇത്ര വിദഗ്ധമായി നടത്തിയ മോഷണം ഒരിക്കലും കണ്ടെത്താൻ കഴിയില്ലെന്നുതന്നെയായിരുന്നു റിജോ കരുതിയത്. അതിനാലാണ് ഇയാൾ പണവുമായി രക്ഷപ്പെടാതിരുന്നത്. മേലൂർ സ്വദേശിയായ റിജോ പോട്ട ആശാരിപ്പാറയിൽ ആഡംബര വീടുവെച്ച് താമസം തുടങ്ങിയിട്ട് രണ്ടു വർഷമായിട്ടേയുള്ളൂ. നാട്ടിൽ പ്രമാണിയായി അറിയപ്പെട്ടിരുന്നു.

ബാങ്കിന്‍റെ എതിർവശത്തെ പള്ളിയിൽ സ്ഥിരമായി പോകുമായിരുന്നു. വെള്ളിയാഴ്ച പള്ളിയിൽ ആരാധനയില്ലെന്നതിനാൽ ബാങ്കിനു മുന്നിൽ ആൾക്കൂട്ടമുണ്ടാകില്ലെന്ന ഉറപ്പിലാണ് വെള്ളിയാഴ്ച ദിവസംതന്നെ ഇയാൾ കവർച്ചക്കായി തിരഞ്ഞെടുത്തത്. ബാങ്കിനു മുകളിൽ മിനി ഓഡിറ്റോറിയമുണ്ട്. വിവാഹസൽക്കാരങ്ങളും മറ്റും അവിടെ നടക്കാറുണ്ട്. എന്നാൽ, കവർച്ച നടത്തിയ വെള്ളിയാഴ്ച അവിടെ ഒരു ചടങ്ങും ഉണ്ടാവില്ലെന്ന് പ്രതി മനസ്സിലാക്കിയിരുന്നു.

Tags:    
News Summary - Rijo Anthony committed a masterful robbery at Thrissur bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.