കൊല്ലം: പൊലീസ് സ്റ്റേഷനിൽ കയറി എസ്.ഐയുടെ മേശപ്പുറത്ത് കയറി അവിലും മലരും പഴവും ഇലയിൽ പൊതിഞ്ഞ് വെച്ച് ഭീഷണി. കൊല്ലം ഇരവിപുരത്ത് പൊലീസ് സ്റ്റേഷനിൽ കയറി സിപിഎം നേതാവാണ് ഭീഷണിപ്പെടുത്തിയത്.
ഡിസംബർ 20നാണ് സംഭവം. സിപിഎം ഏരിയ കമ്മിറ്റി അംഗവും മുൻ കൗൺസിലറുമായ സജീവും സംഘവുമാണ് എസ്.ഐ രഞ്ജിത്തിനെ ഭീഷണിപ്പെടുത്തിയത്. സജീവിന്‍റെ വാഹനം പിടിച്ചതാണ് പ്രകോപനത്തിന് കാരണം. വണ്ടി വിട്ടുതരണമെന്നും ഇല്ലെങ്കിൽ ജോലിയിൽ ഉണ്ടാകില്ലെന്നുമായിരുന്നു ഭീഷണി. ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. തുടർന്ന് അവിലും മലരും പഴവും ഇലയിൽ പൊതിഞ്ഞ് മേശപ്പുറത്ത് വെക്കുകയായിരുന്നു. ഇതെന്തിനാണ് എന്ന് ചോദിച്ചപ്പോൾ ‘നിന്റെ തോളത്ത് നക്ഷത്രം കേറിയിട്ട് കുറച്ചല്ലേ ആയുള്ളൂ, നിന്നെ ഞാൻ ശരിയാക്കിത്തരാം’ എന്നായിരുന്നു മറുപടി.
എസ്‍ഐയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചപ്പോൾ മറ്റ് പൊലീസ് ഉദ്യോഗസ്ഥർ എത്തി തടയുകയായിരുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു. പ്രതികൾ ഏറെ നേരം സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച ശേഷമാണ് മടങ്ങിയതെന്നും പൊലീസ് പറഞ്ഞു. കൊല്ലം കോർപറേഷൻ പള്ളിമുക്ക് ഡിവിഷൻ മുൻ കൗൺസിലർ ആയിരുന്നു സജീവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.