തൊടുപുഴ: ലോക്ഡൗണിനെ തുടർന്നും കൊറോണ വ്യാപനത്തെ തുടർന്നും അന്തരീക്ഷ മലിനീകരണ തോത് കുറഞ്ഞതോടെ കാട്ടുപൂവരശുകൾ നേരത്തേ പൂത്തു. മാർച്ച് -ഏപ്രിൽ മാസങ്ങളിലാണ് സാധാരണ പൂവിടാറുള്ളത്. രണ്ടു മാസത്തിലധികം നീണ്ട മൂടൽ മഞ്ഞിനും മഴക്കും ശേഷം കാലാവസ്ഥ തെളിഞ്ഞപ്പോഴാണ് മലമുകളിലെ പുൽമേടുകളിൽ ഇവ പൂവിട്ടത്.
കാഴ്ചയിൽ റോസായി നിറം തോന്നിപ്പിക്കുന്ന കടുംചുവപ്പുള്ള കാട്ടുപൂവരശ് ആലാഞ്ചി എന്ന പേരിലും അറിയപ്പെടുന്നു. റോഡോഡെൻേഡ്രാൺ കാമ്പാനുലാറ്റം എന്നതാണ് ശാസ്ത്രീയ നാമം. റോഡ് എന്നാൽ, റോസ് എന്നും ഡെൻേഡ്രാൺ എന്നാൽ, ട്രീ എന്നുമാണ് ഗ്രീക്ക് വാക്കിെൻറ അർഥം.
സമുദ്രനിരപ്പിൽനിന്ന് 6000 അടി ഉയരത്തിലുള്ള മൂന്നാർ-ഇരവികുളം ദേശീയോദ്യാനത്തോട് ചേർന്ന മലഞ്ചരുവിലും മറയൂരിലെ കുന്നിൻമുകളിലും കാന്തല്ലൂർ, മന്നവൻചോല, സൈലൻറ്വാലി എന്നിവിടങ്ങളിലും കാട്ടുപൂവരശ് പൂവിട്ടു. 10 മീറ്ററാണ് പൂവരശിെൻറ ഉയരം. നിത്യഹരിത വനങ്ങളിലോ സമീപ പ്രദേശത്തോ ആണ് ഇവ വളരുക.
ഇത്തവണ വേനൽ നേരേത്ത ആരംഭിച്ചതിനാലാണ് ജനുവരിയിൽ പൂക്കാൻ കാരണമെന്നും പ്രകൃതി സ്നേഹികൾ പറയുന്നു. ശുദ്ധ അന്തരീക്ഷമാണ് നേരേത്ത പുഷ്പിക്കാൻ കാരണമെന്നാണ് പരിസ്ഥിതിവാദികളുടെ നിഗമനം.
കാട്ടുപൂവരശിെൻറ പൂവ് നേപ്പാളിെൻറ ദേശീയ പുഷ്പവും പൂവരശ് മരം ഉത്തരാഖണ്ഡിെൻറ സംസ്ഥാന വൃക്ഷവുമാണ്. ഉത്തരാഖണ്ഡിൽ പൂവിന് ബുറാഷ് എന്നാണ് പറയുന്നത്. അവിടെ അതിഥി സൽക്കാരത്തിലെ പ്രധാനിയാണ് ബുറാഷ് ജ്യൂസ്. കശ്മീർ മുതൽ ഭൂട്ടാൻവരെ ഹിമാലയത്തിൽ കാണപ്പെടുന്ന കാട്ടുപൂവരശ്, തമിഴ്നാടിെൻറ ചിലഭാഗങ്ങളിലും കാണാം. വടക്ക്-കിഴക്ക് ഹിമാലയ സംസ്ഥാനങ്ങളിൽ ഔഷധമൂല്യമുള്ള െചടിയായി ഉപയോഗിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.