കായികമേളക്കിടെ പരിക്കേറ്റ വിദ്യാര്‍ഥി ചികിത്സ കിട്ടാതെ കിടന്നത് അര മണിക്കൂര്‍; പ്രതിഷേധം

കൊച്ചി: റവന്യൂ കായികമേളക്കിടെ പരിക്കേറ്റ വിദ്യാര്‍ഥിക്ക് ചികിത്സ വൈകിയെന്ന് ആരോപണം. പ്രാഥമിക ചികിത്സ പോലും ലഭിക്കാതെ വിദ്യാര്‍ഥി ഗ്രൗണ്ടില്‍ അര മണിക്കൂർ കിടന്നത് പ്രതിഷേധത്തിനിടയാക്കി.

കോതമംഗലം എം.എ കോളേജ് ഗ്രൗണ്ടിൽ സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തിനിടെയാണ് മത്സരാര്‍ഥിയായ പുത്തൻവേലിക്കര ഇളന്തിക്കര ഹൈസ്കൂളിലെ ഐവിൻ ടോമി കൈയിൽ മസില്‍ കയറിയതിനെ തുടർന്ന് നിലത്ത് വീണത്. പ്രാഥമിക ചികിത്സ ലഭിക്കാതെ അരമണിക്കൂറോളം ഐവിൻ ട്രാക്കില്‍ കിടന്നു.

അരമണിക്കൂര്‍ കഴിഞ്ഞ് സ്ട്രെച്ചര്‍ എത്തിച്ചാണ് കുട്ടിയ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ സ്ട്രെച്ചര്‍ എത്തിച്ചിട്ടും പിടിക്കാന്‍ പോലും ആരും സഹകരിച്ചില്ലെന്ന് മെഡിക്കല്‍ സംഘം പരാതിപ്പെട്ടു. കുടിവെള്ള സൗകര്യം പോലും ഏര്‍പ്പെടുത്താതെയാണ് മേള തുടങ്ങിയത് എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ 163 ദിവസമായി ചട്ടപ്പടി സമരം നടത്തുന്ന കായികാധ്യാപകർ റവന്യൂ ജില്ലാ കായികമേള നടക്കുന്ന ഗ്രൗണ്ടിലും പ്രതിഷേധ പ്രകടനം നടത്തി.

Tags:    
News Summary - Revenue Sports Meet Student Injured-Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.