റവന്യൂ റിക്കവറി കുടിശ്ശിക: കലക്ടര്‍മാരുടെ അധികാരപരിധി ഉയര്‍ത്തും

തിരുവനന്തപുരം: റവന്യൂ റിക്കവറി കേസുകളില്‍ കുടിശ്ശിക അനുവദിക്കാനുള്ള ജില്ല കലക്ടര്‍മാരുടെ അധികാരപരിധി ഉയര്‍ത്താന്‍ തീരുമാനിച്ചു.
ബാങ്ക് കുടിശ്ശിക ഇനത്തില്‍ രണ്ട് ലക്ഷം വരെ തവണ അനുവദിക്കാനുള്ള അധികാരം ഇനി ജില്ല കലക്ടര്‍മാര്‍ക്ക് നല്‍കും.  ഒരുലക്ഷം വരെയുള്ള സര്‍ക്കാര്‍ കുടിശ്ശിക ഇനങ്ങള്‍ക്കും കലക്ടര്‍മാര്‍ക്ക് തവണ അനുവദിക്കാം. നിലവില്‍ അമ്പതിനായിരം രൂപയായിരുന്നു അധികാരപരിധി. പുതിയ തീരുമാനപ്രകാരം 25000 രൂപ വരെയുള്ള കുടിശ്ശികക്ക് തഹസില്‍ദാര്‍മാര്‍ക്ക് തവണ അനുവദിക്കാം. തഹസില്‍ദാര്‍ക്ക് അനുവദിക്കാവുന്ന പരമാവധി തവണ പത്ത് ആയി നിജപ്പെടുത്തിയതായും റവന്യൂ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Tags:    
News Summary - revenue recovery district collectors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.