Posted On
date_range Updated On
date_range തഹസിൽദാെറ മാറ്റിയത് പകപോക്കലല്ല -റവന്യൂമന്ത്രി
തിരുവനന്തപുരം: മൂന്നാറിൽ അനധികൃത കൈയേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച റവന്യൂ സ്പെഷൽ തഹസിൽദാർ എം.ജെ. തോമസിനെ മാറ്റിയത് പകപോക്കലല്ലെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ. പ്രവർത്തന സൗകര്യാർഥമാണ് അദ്ദേഹത്തെ മാറ്റിയത്. പട്ടയം അനുവദിക്കേണ്ട ചില സ്‌ഥലങ്ങളിൽ കൂടുതൽ ജീവനക്കാരെ വേണ്ടതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. അതിനെ ദുർവ്യാഖ്യാനം ചെയ്യേണ്ട ആവശ്യമില്ല. കാസർകോട്ട് താൻ പങ്കെടുത്ത പരിപാടിയിൽനിന്ന് സി.പി.എമ്മുകാർ വിട്ടുനിന്നിട്ടില്ല. പാർട്ടി സമ്മേളനം നടക്കുന്നതിനാലാണ് അവർ പങ്കെടുക്കാതിരുന്നതെന്നും മന്ത്രി ചന്ദ്രശേഖരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.