വി.എസിന്​ മറുപടിയില്ലെന്ന്​ റവന്യൂ മന്ത്രി

ന്യുഡൽഹി:  സി.പി.എമ്മുകാരനായ ദേവികുളം എം.എൽ.എ  എസ് രാജേന്ദ്രൻ ഭൂ മാഫിയയുടെ ആളാണെന്ന ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദ​െൻറ പരാമർശത്തോട് പ്രതികരിക്കുന്നില്ലെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ. ഏതെങ്കിലും സി.പി.എം എൽ.എ.എക്ക് ഭൂ മാഫിയയുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് കൃഷി മന്ത്രി വി.എസ് സുനിൽകുമാർ. ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു  ഇരുവരും. 

‘‘വി.എസ് പറഞ്ഞതിനോട് പ്രതികരിക്കേണ്ട കാര്യമില്ല.  അതേക്കുറിച്ച് എന്തെങ്കിലൂം  പറഞ്ഞ് പുതിയ വിവാദം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. മൂന്നാറിനെ കയ്യേറ്റക്കാരിൽ നിന്ന് സംരക്ഷിക്കുമെന്നതാണ് സർക്കാർ നിലപാട്. അത് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം  പറഞ്ഞിട്ടുണ്ട്. അതിനപ്പുറം ഒന്നും പറയാനില്ല. ^ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. സി.പി.എം എൽ.എൽ.എയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി റവന്യൂ മന്ത്രിയുടെ മുന്നിലെത്തിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ഒരാളെ ലക്ഷ്യമിട്ടുള്ള ചോദ്യത്തിന് മറുപടി നൽകാനാകില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. 

മൂന്നാറിലെ കയ്യേറ്റം സംബന്ധിച്ച് പത്രങ്ങളിൽ വരുന്നതെല്ലാം അംഗീകരിക്കാനാകില്ലെന്ന് മന്ത്രി സുനിൽകുമാർ വ്യക്തമാക്കി. സി.പി.െഎയുടെ മൂന്നാറിലെ പാർട്ടി ഒാഫീസ് കയ്യേറിയ ഭൂമിയിലാണെന്ന് പത്രങ്ങൾ ആവർത്തിച്ച് പറയുന്നുണ്ട്. അത് ഞങ്ങൾ  അംഗീകരിക്കുന്നില്ല. അതുപോലെ പലതുമുണ്ട്. കയ്യേറ്റവും കൈവശവും രണ്ടാണ്. അത് രണ്ടായി തന്നെ കാണണം.  എസ്.രാജേന്ദ്രൻ ഭൂമാഫിയയുടെ ആളാണെന്ന് വി.എസ് പറഞ്ഞുവെന്നതിനെക്കുറിച്ച് അറിയില്ല. 

മൂന്നാർ കയ്യേറ്റത്തെക്കുറിച്ച്  മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾക്കപ്പുറം  മന്ത്രിയെന്ന നിലക്ക് ഒന്നും പറയാനാകില്ല. അധികാരത്തിലിരിക്കുേമ്പാൾ ഒാരോ മന്ത്രിക്കും വ്യക്തിപരാമായി സംസാരിക്കാനാകില്ലെന്നും  സുനിൽകുമാർ തുടർന്നു.

Tags:    
News Summary - revenue minister don't react vs comments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.