ന്യൂഡൽഹി: കേരളത്തിൽ പരോൾ ലഭിച്ചവർ ഈ മാസം 26 മുതൽ ജയിലുകളിലേക്ക് മടങ്ങണമെന്ന ഉത്തരവിൽ സംസ്ഥാന സർക്കാറിന്‍റെ നിലപാട് അടിയന്തിരമായി അറിയിക്കാൻ സുപ്രീംകോടതി നിർദേശം. ഇന്ന് രാവിലെ 10.30ന് സുപ്രീംകോടതിയെ നിലപാട് അറിയിക്കാൻ ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സർക്കാറിന് നോട്ടീസ് നൽകി.
അതേസമയം, തടവുപുള്ളിയായ തൃശൂർ സ്വദേശി രഞ്ജിത്തിെൻറ പരോൾ സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് നീട്ടി. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാണിച്ച് രഞ്ജിത്ത് സമർപ്പിച്ച ഹരജിയിൽ അടുത്ത മാസം 31 വരെയാണ് ജസറ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് പരോൾ നീട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.