ചെറുവത്തൂർ (കാസർകോട്): കവർച്ചസംഘത്തിെൻറ കുത്തേറ്റ റിട്ട. അധ്യാപിക മരിച്ചു. ചീമേനിയിലെ പി.വി. ജാനകിയാണ് (67) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് റിട്ട. അധ്യാപകന് കൃഷ്ണനെ (72) കഴുത്തില്‍ ഗുരുതര പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലിയന്നൂര്‍ ജി.എല്‍.പി സ്കൂള്‍ പരിസരത്തെ കളത്തേര കൃഷ്ണെൻറ വീട്ടിലാണ് മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗസംഘം ബുധനാഴ്ച രാത്രി കൊലയും കവർച്ചയും നടത്തിയത്. ജാനകി അണിഞ്ഞിരുന്ന മാല, വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണം, 50,000 രൂപ എന്നിവ കവര്‍ന്നു.
സമീപത്തെ ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്കായതിനാൽ പരിസരപ്രദേശങ്ങളിൽ ആളില്ലായിരുന്നു. മോഷ്ടാക്കൾ കോളിങ് ബെല്ലടിച്ചപ്പോൾ ജാനകിയാണ് കതക് തുറന്നത്. ഉടൻ മുഖംമൂടിസംഘം ഇവരുടെ വായ് മൂടിയശേഷം നെഞ്ചിലും കഴുത്തിലും കുത്തുകയായിരുന്നു. സോഫയിലാണ് മൃതദേഹം കണ്ടത്. കൃഷ്ണൻ മാഷെയും സംഘം വളഞ്ഞ് ആക്രമിച്ചു.
രാത്രി 12ഒാടെ ബോധം തിരിച്ചുകിട്ടിയ കൃഷ്ണൻ മാസ്റ്റർ ചീമേനി പൊലീസിലും മക്കളെയും ഫോൺ വിളിച്ച് വിവരമറിയിച്ചു. നാട്ടുകാരും പൊലീസും ഇരുവരെയും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. മോഷ്ടാക്കൾ ഹിന്ദി, മലയാളം, തമിഴ് എന്നിവ ഇടകലർത്തി സംസാരിച്ചതായി കൃഷ്ണൻ മാഷ് പറഞ്ഞു. മക്കൾ: ഡോ. മനോജ്, മഹേഷ് (എന്‍ജിനീയര്‍, പയ്യന്നൂര്‍), ഗീത, പ്രീത. മരുമക്കള്‍: സുധീര, ചന്ദന, രാമചന്ദ്രന് (റിട്ട. എസ്.ഐ), ഡെന്നീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.