അങ്കമാലി: ദേശീയപാതയിൽ അങ്കമാലി കറുകുറ്റിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിടിച്ച് റിട്ട. റെയിൽവേ ജീവനക്കാരൻ മരിച്ചു. അങ്കമാലി കറുകുറ്റി മാമ്പ്ര മാളിയേക്കൽ വീട്ടിൽ വർഗീസാണ് (69) മരിച്ചത്.
ഞായർ രാവിലെ 11.30ന് കറുകുറ്റി കപ്പേള കവലയിലായിരുന്നു അപകടം. മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് വാങ്ങി റോഡിന്റെ മറുവശത്തേക്ക് കടക്കുമ്പോൾ അങ്കമാലി ഭാഗത്ത് നിന്ന് ചാലക്കുടി ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ വർഗീസ് തൽക്ഷണം മരിച്ചു.
ഭാര്യ: തൃശൂർ പുല്ലരി എടക്കളത്തൂർ കുടുംബാംഗം ആനി. മക്കൾ: അനില, നിഖില, നിക്സൻ. മരുമക്കൾ:വർഗീസ്മഞ്ഞളി, ഷിന്‍റോ, ആഷിത.
സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് മാമ്പ്ര സെന്‍റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.