ഷാർജ: മലയാളികളുടെ ആദ്യ സംഘവുമായി എയർ ഇന്ത്യ വിമാനം കൊച്ചിയിലേക്ക് പറന്നേപ്പാൾ അതിെൻറ തലപ്പത്തും മലയാളിയുണ്ടായിരുന്നു. ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായ എറണാകുളം മട്ടാഞ്ചേരിയിലെ ചുള്ളിക്കൽ സ്വദേശി ക്യാപ്റ്റന്‍ റിസ്വിന്‍ നാസറായിരുന്നു അബൂദബി -കൊച്ചി വിമാനത്തിെൻറ കോ-പൈലറ്റ്.
ഇതിനു മുമ്പ് ദുബൈയില്‍ നിന്ന് പല സെക്ടറിലേക്കും വിമാനം പറത്തിയിട്ടുെണ്ടങ്കിലും ഈ ദൗത്യത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സ്വമേധയാ തയാറായവരില്‍ നിന്നാണ് ക്യാപ്റ്റന്‍ റിസ്വിനെ സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് മാേനജിങ് കമ്മിറ്റി അംഗം പി.എം. നാസറിെൻറ മകനാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.