സർക്കാർ ഓഫിസുകൾ മോടിപിടിപ്പിക്കുന്നതിനും വാഹനം വാങ്ങുന്നതിനും നിയന്ത്രണം

തി​രു​വ​ന​ന്ത​പു​രം: സർക്കാർ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കൽ, സർക്കാർ സ്ഥാപനങ്ങളിലും ഓഫിസുകളിലും ഫർണിച്ചർ വാങ്ങൽ, വാഹനങ്ങൾ വാങ്ങൽ എന്നിവക്കുള്ള നിയന്ത്രണം ധനവകുപ്പ് നീട്ടി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാണ് തീരുമാനം. നവംബർ ഒമ്പത് മുതൽ ഒരു വർഷത്തേക്ക് നിയന്ത്രണം നീട്ടാനാണ് തീരുമാനം. ധനവകുപ്പ് ചീഫ് അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയുടേതാണ് ബുധനാഴ്ച ഇറങ്ങിയ ഉത്തരവ്. നേരത്തെ 2021 നവംബറിലായിരുന്നു ഇതേ ഉത്തരവിറങ്ങിയത്. വി​ദേ​ശ​യാ​ത്ര​ക്ക​ട​ക്കം നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞ​യാ​ഴ്ച മ​റ്റൊ​രു ഉ​ത്ത​ര​വും ധ​ന​വ​കു​പ്പ്​ ഇ​റ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം വി​ല​ക്കു​ണ്ടാ​യി​ട്ടും മ​ന്ത്രി​സ​ഭ അ​നു​മ​തി​യോ​ടെ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ യ​ഥേ​ഷ്ടം വാ​ങ്ങി​യി​രു​ന്നു.

കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യാൻ നിശ്ചയിച്ച സമിതികളുടെ ശിപാർശകൾ പരിഗണിച്ചായിരുന്നു 2020 നവംബർ അഞ്ചിന് ധനവിനിയോഗം ക്രമീകരിക്കാൻ നിയന്ത്രണ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. നേരത്തെ ചെലവ് നിയന്ത്രണത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ ധനവകുപ്പ് ഉത്തരവിട്ടിരുന്നു. സർക്കാർ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, സർവകലാശാലകൾ ഉൾപ്പെടെ സർക്കാർ സഹായം നൽകുന്ന സ്ഥാപനങ്ങളോട് ധനവിനിയോഗ നിയന്ത്രണം കർക്കശമായി നടപ്പാക്കാൻ ചീഫ് സെക്രട്ടറി നിർദേശിച്ചിരുന്നു.

Tags:    
News Summary - Restrictions on repairing of government offices and purchase of vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.