കൊച്ചി: സാന്ഡ്വിച്ചിൽ ചിക്കന്‍ കുറഞ്ഞത് ചോദ്യംചെയ്ത വിദ്യാര്‍ഥികള്‍ക്കുനേരെ കത്തിയുമായി പാഞ്ഞടുത്ത് റെസ്റ്റൊറന്‍റ് മാനേജർ. ചൊവ്വാഴ്ച ഉച്ചയ്ക്ക് എം.ജി റോഡിലെ റെസ്റ്റൊറന്‍റ് ഔട്ട്ലറ്റിലാണ് സംഭവം.
സി.ബി.എസ്.ഇ സ്പോർട്സ് മീറ്റില്‍ പങ്കെടുക്കാനെത്തിയ മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ സാന്ഡ്വിച്ച് കഴിക്കാനെത്തിയതായിരുന്നു. സാന്ഡ്വിച്ചിൽ ചിക്കൻ കുറഞ്ഞത് വിദ്യാർഥികൾ ചോദ്യം ചെയ്തു. ഇത് വാക്കുതർക്കമാകുകയും കുട്ടികളെ പറഞ്ഞുവിടുകയും ചെയ്തു. ഇവർ പിന്നീട് മുതിർന്നവരുമായി കടയിലെത്തി. ഇതോടെ വാക്കുതർക്കം അസഭ്യവർഷത്തിലും കൈയാങ്കളിയിലുമെത്തി.
ഇതിനിടെ കിച്ചണിലേക്ക് പോയ മാനേജർ കത്തിയുമായി പുറത്തുവരികയായിരുന്നു. ഇതോടെ വിദ്യാർഥികൾ കൂട്ടി എത്തിയവർ മാനേജറെ അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ഇതിന്‍റെയെല്ലാം ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊച്ചി സെൻട്രൽ പൊലീസ് ഇരുകൂട്ടരുടെയും പരാതിയിൽ കേസെടുത്തിട്ടുണ്ട്.
കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചതിന് മാനേജര്‍ക്കെതിരെയും മാനേജരെ കൈയേറ്റം ചെയ്തതിന് വിദ്യാര്‍ഥികൾക്കും കൂടെ എത്തിയവർക്കുമെതിരെയാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.