പൊലീസ് അസോസിയേഷൻ ജില്ല പഠനക്യാമ്പിെൻറ ഉദ്ഘാടന സെഷൻ തുടങ്ങാനിരിക്കെ രാവിലെ ഒമ്പതരയോടെയാണ് അപകടം
കണ്ണൂർ: തോട്ടട കിഴുന്നക്കടപ്പുറത്ത് കാൻബെ ടൂറിസ്റ്റ് റിസോർട്ടിനോടനുബന്ധിച്ച സമ്മേളനഹാളിെൻറ മേൽക്കൂര തകർന്നുവീണ് 60ഒാളം പൊലീസുകാർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ഒരു വനിതയടക്കം മൂന്ന് പൊലീസുകാരെ മംഗലാപുരെത്ത ആശുപത്രിയിലും മറ്റുള്ളവരെ കണ്ണൂരിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
പൊലീസ് അസോസിയേഷൻ ജില്ല പഠനക്യാമ്പിെൻറ ഉദ്ഘാടന സെഷൻ തുടങ്ങാനിരിക്കെ രാവിലെ ഒമ്പതരയോടെയാണ് അപകടം.
കടലോരത്ത് സി.ആർ.സെഡ് നിയമം ലംഘിച്ച് പണിതതെന്ന് സംശയിക്കുന്ന സുരക്ഷിതമല്ലാത്തനിലയിലുള്ള ഹാളാണ് തകർന്നത്. ഉദ്ഘാടകനായ ജില്ല പൊലീസ് ചീഫും മുഖ്യാതിഥിയായ കണ്ണൂർ ഡിവൈ.എസ്.പിയും എത്തിച്ചേരാനിരിക്കെയാണ് അപകടമുണ്ടായത്. പഴയ കെട്ടിടത്തോടനുബന്ധിച്ച് ആയിരത്തോളം ചതുരശ്ര അടി വിസ്തൃതിയിൽ കൽത്തൂണുകളിൽ നിർമിച്ച ഹാളാണ് ഒാടുപാകിയ മേൽക്കൂരയോടെ തകർന്നത്. 15 വനിതകൾ ഉൾപ്പെടെ 80 പൊലീസുകാർ ക്യാമ്പിനെത്തിയിരുന്നു. എഴുപതോളം പേരാണ് തകർന്ന ഹാളിലകപ്പെട്ടത്.
പ്രധാനറോഡിൽനിന്ന് ഒറ്റപ്പെട്ട് തീരത്തോടടുത്ത സ്ഥലമായതിനാൽ പരിസരവാസികൾ കുറവായിരുന്നു. കൽത്തൂണിെൻറയും മരക്കഷണങ്ങളുടെയും അടിയിലകെപ്പട്ടവരെ പുറത്തെടുക്കാൻ രക്ഷപ്പെട്ടവർതന്നെ ചോരയൊലിച്ചനിലയിൽ രക്ഷാപ്രവർത്തനത്തിൽ മുഴുകി.
കാറ്ററിങ്, ഇലക്ട്രിക്കൽ തൊഴിലാളികളും സമീപവാസികളും സാഹസികമായാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. അഗ്നിശമനസേനയുൾപ്പെടെയുള്ള രക്ഷാസന്നാഹവും പൊലീസിെൻറ നിരവധി വാഹനങ്ങളും സ്ഥലത്ത് കുതിച്ചെത്തി. തലക്ക് സാരമായി പരിക്കേറ്റ ഷീല (കണ്ണൂർ, ട്രാഫിക് പൊലീസ്), രാജേഷ് (തളിപ്പറമ്പ് സ്റ്റേഷൻ), ജിതിൻ (തലേശ്ശരി ട്രാഫിക്) എന്നിവരെയാണ് മംഗളൂരുവിലേക്ക് കൊണ്ടുപോയത്.
മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, പ്രഫ. സി. രവീന്ദ്രനാഥ്, പി.കെ. ശ്രീമതി എം.പി, മേയർ ഇ.പി. ലത, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, കണ്ണൂർ റേഞ്ച് െഎ.ജി ബൽറാംകുമാർ ഉപാധ്യായ, ജില്ല പൊലീസ് മേധാവി ജി. ശിവവിക്രം എന്നിവർ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.