Posted On
date_range Updated On
date_range 'ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്'; ഉദ്യോഗാർഥിക്കെതിരായ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു -രശ്മി നായർ
കൊച്ചി: പി.എസ്.സി റാങ്ക് പട്ടിക റദ്ദാക്കിയതിൽ മനംനൊന്ത് ജീവനൊടുക്കിയ ഉദ്യോഗാർഥിക്കെതിരെയുള്ള പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി മോഡൽ രശ്മി നായർ. ഫേസ്ബുക്കിൽ നിന്നും പോസ്റ്റ് മാസ് റിപ്പോർട്ടിങ് കാരണം റിമൂവ് ചെയ്തു എന്നതിനർഥം പ്രസ്താവനയിൽ നിന്നും പിന്മാറി എന്നല്ലെന്നും രശ്മി നായർ വ്യക്തമാക്കി.
''ഇരുപത്തിയെട്ടു വയസ്സായിട്ടും തൊഴിലെടുക്കാൻ മടികൊണ്ടു പി.എസ്.സി ലിസ്റ്റും നോക്കി ഇരിക്കുന്നവർ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്'' എന്നായിരുന്നു രശ്മിനായർ ഫേസ്ബുക്കിൽ കുറിച്ചത്. ഇത് വ്യാപക പ്രതിേഷധത്തിനിടയാക്കിയതിനു പിന്നാെല പോസ്റ്റ് അപ്രത്യക്ഷമായിരുന്നു.
പൊതുവിഷയങ്ങളിൽ ഉള്ള അഭിപ്രായം വ്യക്തിപരമാണെന്നും രാഷ്ട്രീയപാർട്ടിക്കോ സംഘടനക്കോ അതിൽ സ്ഥാനമില്ലെന്നും രശ്മി നായർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.