ആചാരസംരക്ഷകർ മാല അഴിക്കേണ്ട ആചാരം എന്തെന്ന് വ്യക്തമാക്കണം -രേഷ്മ

പത്തനംതിട്ട: മാലയിട്ടാണ് നാല് മാസം ജീവിച്ചത്. എനിക്ക് ജീവിതത്തിലേക്ക് തിരിച്ചു പോകണം. അതിന് മാല അഴിക്കണമെന്ന ും ശബരിമല ദർശനത്തിനിടെ പ്രതിഷേധക്കാർ തടഞ്ഞ രേഷ്മ നിശാന്ത്. ആചാരം സംരക്ഷിക്കുമെന്ന് പറയുന്നവർ മാല അഴിക്കേണ്ട ആചാരം എന്താണെന്ന് പറയണം. അവർ പറയുന്ന ആചാരത്തിന് തയാറാണെന്നും അവർ കൂട്ടിച്ചേർത്തു.

വിശ്വാസം അളക്കുന്ന ബാരോ മീറ്റർ എന്താണെന്ന് അറിയില്ല. എന്‍റെ ഈശ്വര വിശ്വാസം ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. കൊല്ലാനാണ് അവരുടെ തീരുമാനമെങ്കിൽ പോലും ദർശനം നടത്തിയേ മടങ്ങൂ. പരിപാവന സന്നിധിയിൽ ചോര വീഴ്ത്താൻ അവർക്ക് താൽപര്യമുണ്ടെങ്കിൽ അങ്ങിനെ ചെയ്യട്ടേ. ഈശ്വരനിൽ മാത്രമാണ് വിശ്വാസമെന്നും രേഷ്മ വ്യക്തമാക്കി.

നൂറോളം യുവതികൾ ദർശനം നടത്തിയ കണക്കുകൾ പുറത്തുവരുന്നുണ്ട്. അവർക്ക് ഇവിടെ എത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അയ്യപ്പനെന്ന ശക്തി യുവതികൾ വരുന്നതിന് തടസം നിൽക്കില്ലെന്നും രേഷ്മ പറഞ്ഞു.

Tags:    
News Summary - Reshma Nishanth Criticizes Attacks at Sabarimala-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.