'സംവരണം: എൻ.എസ്.എസ് മുന്നോട്ട്​ വെച്ചത്​ അപകടകരമായ ആവശ്യം'

കോഴിക്കോട്​: മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്​ സംവരണം ചെയ്​ത സീറ്റിൽ അർഹരായവർ ഇല്ലെങ്കിൽ ആ സമുദായത്തിലെ സമ്പന്നർക്ക്​ സീറ്റുകൾ നൽകണമെന്ന എൻ.എസ്​.എസ്​ ആവശ്യം അപകടകരമാണെന്ന്​ സാമൂഹിക പ്രവർത്തകനും ഗവേഷകനുമായ അമൽ സി. രാജൻ. കഴിഞ്ഞദിവസം എൻ.എസ്​.എസ്​ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഉന്നയിച്ച ആവശ്യ​ത്തോട്​ ഫേസ്​ബുക്കിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംവരണ സീറ്റിൽ ആളില്ലാതെ വരുന്ന പക്ഷം ആ ഒഴിവുകൾ ജനറൽ വിഭാഗത്തിനു നൽകണമെന്നായിരുന്നു ഇന്നോളമുള്ള എല്ലാ സംവരണ വിരുദ്ധ ശക്തികളും ഉന്നയിച്ച പ്രധാന വാദം. ഇപ്പോൾ എൻ.എസ്​.എസ്​ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആവശ്യപ്പെടുന്നത്,​ ഇ.ഡബ്ല്യൂ.എസ്​ (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ) ഇല്ലെങ്കിൽ മുന്നാക്ക സമുദായങ്ങളിലെ സമ്പന്നർ ദരിദ്രരാകും വരെ സർക്കാർ കാത്തിരിക്കുകയോ, അല്ലാത്ത പക്ഷം സമ്പന്ന സവർണ്ണർക്കു തന്നെ ആ ജോലി നൽകുകയോ ചെയ്യണമെന്നാണ്.

എന്നാൽ, എല്ലാവർക്കും അവകാശപ്പെട്ട ജനറൽ സീറ്റിൽനിന്ന് പിടിച്ചെടുത്ത 20 ശതമാനത്തിലാണ് മുന്നാക്കക്കാർക്ക്​ സംവരണം വരുന്നത്. അതിൽ അപേക്ഷിക്കാനോ മത്സരിച്ചു വിജയിക്കാനോ ദരിദ്ര മുന്നാക്കക്കാർ ഇല്ലാത്തപക്ഷം, മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവരും ആ സീറ്റുകൾക്ക് അവകാശികളാണ്. കാരണം അത് എല്ലാവർക്കുമവകാശപ്പെട്ട ജനറൽ കാറ്റഗറിയിൽ നിന്നു പിടിച്ചു വച്ച സീറ്റാണ്. അത് സവർണ ജാതികൾക്കു മാത്രമായി നൽകണമെന്നു പറയുന്നത് അന്യായവും സവർണ ധാർഷ്ഠ്യവുമാണ്​ -അമൽ ചൂണ്ടിക്കാട്ടി.

ഇതിനെല്ലാമുപരി മുന്നാക്ക ദരിദ്ര സംവരണം എന്നത് മുന്നാക്ക ജാതി സംവരണം തന്നെയാണ് എന്ന കുറ്റസമ്മതം കൂടിയാണ് എൻ എസ് എസിൻ്റെ ഈ പ്രസ്താവന. അഗ്രഹാര ദാരിദ്ര്യത്തെക്കുറിച്ചും മുന്നാക്ക ജാതിയിൽ ജനിച്ചു പോയ 'പട്ടിണിപ്പാവങ്ങ'ളെക്കുറിച്ചും കണ്ണീരൊഴുക്കുന്ന നമ്പൂതിരി മാർക്സിസ്റ്റുകൾക്ക് എൻ.എസ്.എസിനോട് ഇതിലെന്തു പറയാനുണ്ടെന്നും അമൽ ചോദിച്ചു.


ഫേസ്​ബുക്​ പോസ്​റ്റി​െൻറ പൂർണരൂപം

മുൻകാല പ്രാബല്യത്തോടെ മുന്നാക്ക സംവരണം നടപ്പിലാക്കണമെന്ന് ജി സുകുമാരൻ നായർ ആവശ്യപ്പെട്ടിരിക്കുന്നു. എൻ എസ് എസ് സ്ഥാപിച്ച 1914 മുതലുള്ള മുൻകാല പ്രാബല്യം കിട്ടണമെന്നു പറഞ്ഞില്ലെന്ന ആശ്വാസമുണ്ട്. അപകടകരമായ ഒരാവശ്യം NSS ഇന്നു മുന്നോട്ടു വച്ചിട്ടുള്ളത് നോക്കുക:

''പിന്നാക്കവിഭാഗങ്ങൾക്കും പട്ടികജാതി-പട്ടികവർഗ്ഗത്തിനും അനുവദിച്ച രീതിയിൽ ഏതെങ്കിലും നിയമനവർഷത്തിൽ അർഹരായ EWS ഉദ്യോഗാർത്ഥികളെ നിയമനത്തിനായി ലഭ്യമാകാതെ വന്നാൽ അത്തരം ഒഴിവുകൾ നികത്തപ്പെടാതെ മാറ്റിവയ്ക്കേണ്ടതും, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗത്തിനായി പ്രത്യേകവിജ്ഞാപനം (NCA) ഏറ്റവും കുറഞ്ഞത് രണ്ടു തവണയെങ്കിലും പുറപ്പെടുവിച്ച് അർഹരായ ഉദ്യോഗാർത്ഥികൾക്ക് നല്കേണ്ടതും, അങ്ങനെയുള്ള വിജ്ഞാപനങ്ങൾക്കു ശേഷവും അത്തരം ഉദ്യോഗാർത്ഥികളെ ലഭ്യമാകാതെ വന്നാൽ ഓപ്പൺ കോമ്പറ്റീഷനിൽ (പൊതുവിഭാഗത്തിൽ) ഇടം നേടിയ സംവരണേതരവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമനം നല്കേണ്ടതുമാണ്. "

സംവരണ സീറ്റിൽ ആളില്ലാതെ വരുന്ന പക്ഷം ആ സീറ്റുകൾ ജനറൽ വിഭാഗത്തിനു നൽകണമെന്നായിരുന്നു ഇന്നോളമുള്ള എല്ലാ സംവരണ വിരുദ്ധ ശക്തികളും ഉന്നയിച്ചു കണ്ടിട്ടുള്ള പ്രധാന വാദം. നിയമപരവും അല്ലാതെയുമുള്ള മാർഗ്ഗങ്ങളിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം അതു സ്ഥിരമായി നടന്നുവരാറുമുണ്ട്. നരേന്ദ്രൻ കമ്മീഷൻ കണ്ടെത്തിയ സംവരണ സമുദായങ്ങളിലെ ബാക്ക് ലോഗിന് കാരണം തന്നെ ഇതായിരുന്നു . KS & SSR ന് 2006 ൽ കൊണ്ടുവന്ന ഭേദഗതിയിലൂടെയാണ് PSC നിയമനങ്ങളിൽ ഈ പ്രശ്നം പരിഹരിക്കപ്പെടാൻ തുടങ്ങിയത്. എന്നാൽ വിദ്യാഭ്യാസ സംവരണം ഇപ്പോഴും അട്ടിമറിക്കപ്പെടുന്നു എന്നതാണ് വസ്തുത.

പതിറ്റാണ്ടുകളോളം, ആളില്ലാത്ത സംവരണ സീറ്റുകളുടെ അവകാശികളായി ചമഞ്ഞിരുന്നവർ ഇപ്പോൾ പറയുന്നത് EWS സീറ്റിൽ വേണ്ടത്ര ദരിദ്രരില്ലെങ്കിൽ പ്രസ്തുത സമുദായങ്ങളിലെ സമ്പന്നർ ദരിദ്രരാകും വരെ സർക്കാർ കാത്തിരിക്കുകയോ, അല്ലാത്ത പക്ഷം സമ്പന്ന സവർണ്ണർക്കു തന്നെ ആ ജോലി നൽകുകയോ ചെയ്യണമെന്നാണ്.

ഇതു നിലാപാടു മാറ്റത്തിൻ്റെ മാത്രം പ്രശ്നമല്ല.

എല്ലാവർക്കും അവകാശപ്പെട്ട ജനറൽ സീറ്റിൽ നിന്ന് പിടിച്ചെടുത്ത 20 % ത്തിലാണ് EWS സംവരണം വരുന്നത്. അതിൽ അപേക്ഷിക്കാനോ മത്സരിച്ചു വിജയിക്കാനോ ദരിദ്ര മുന്നാക്കക്കാർ ഇല്ലാത്തപക്ഷം, മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവരും ആ സീറ്റുകൾക്ക് അവകാശികളാണ്. കാരണം അത് എല്ലാവർക്കുമവകാശപ്പെട്ട ജനറൽ കാറ്റഗറിയിൽ നിന്നു പിടിച്ചു വച്ച സീറ്റാണ്. അത് സവർണ്ണ ജാതികൾക്കു മാത്രമായി നൽകണമെന്നു പറയുന്നത് അന്യായവും സവർണ്ണ ധാർഷ്ഠ്യവുമാണ്.

ഇതിനെല്ലാമുപരി EWS സംവരണം എന്നത് മുന്നാക്ക ജാതി സംവരണം തന്നെയാണ് എന്ന കുറ്റസമ്മതം കൂടിയാണ് എൻ എസ് എസിൻ്റെ ഈ പ്രസ്താവന.

അഗ്രഹാര ദാരിദ്ര്യത്തെക്കുറിച്ചും മുന്നാക്ക ജാതിയിൽ ജനിച്ചു പോയ 'പട്ടിണിപ്പാവങ്ങ'ളെക്കുറിച്ചും കണ്ണീരൊഴുക്കുന്ന നമ്പൂരിമാർക്സിസ്റ്റുകൾക്ക് എൻഎസ്എസി നോട് ഇതിലെന്തു പറയാനുണ്ട്??

Amal C Rajan


Full View



Tags:    
News Summary - Reservation: NSS demand dangerous -Amal c. Rajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.