എം.എം മണിക്ക് സീറ്റില്ല; ജില്ലാ കമ്മിറ്റി ശിപാർശ വെട്ടി സംസ്ഥാന സെക്രട്ടറിയേറ്റ്

ഇടുക്കി: എം.എം മണിക്ക് ഇടുക്കി ഉടുമ്പൻചോലയിൽ സീറ്റില്ല. മണ്ഡലത്തിൽ മണിയെ മൂന്നാമതും മത്സരിപ്പിക്കണമെന്നായിരുന്നു സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിന്റെ ആവശ്യം. ജില്ലാ കമ്മിറ്റിയുടെ പട്ടികയിൽ മണിയാണ് ഉൾപ്പെട്ടിരുന്നത്. എന്നാൽ, ജില്ലാ കമ്മിറ്റി പട്ടിക സംസ്ഥാന നേതൃത്വം തിരുത്തുകയായിരുന്നു. കെ.കെ ജയചന്ദ്രനാവും ഉടുമ്പൻചോലയിൽ എൽ.ഡി.എഫ് സ്ഥാനാർഥി.

ജയചന്ദ്രന്റെ സ്ഥാനാർഥിത്വം ഇന്ന് ജില്ലാ കമ്മിറ്റി കൂടി അംഗീകരിക്കും. മണിക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയുണ്ടെന്നും ഇത് വോട്ടാകുമെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉൾപ്പടെ ഉടുമ്പൻചോല ഉൾപ്പെടുന്ന പ്രദേശങ്ങളിൽ സി.പി.എമ്മിന് തിരിച്ചടിയേറ്റിരുന്നു. ഇത് മറികടക്കാൻ മണിയുടെ ജനപ്രീതി സഹായിക്കുമെന്നായിരുന്നു ജില്ലാ കമ്മിറ്റി വാദം.

എന്നാൽ, ജില്ലാ കമ്മിറ്റിയുടെ വാദം അംഗീകരിക്കാൻ സംസ്ഥാന കമ്മിറ്റി തയാറായില്ല. അതേസമയം, സി.പി.എമ്മിൽ സീറ്റുവിഭജന ചർച്ചകൾ അവസാനഘട്ടത്തിലാണ്. അടുത്തയാഴ്ചയോടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കാനാണ് സി.പി.എം പദ്ധതി.

Tags:    
News Summary - MM Mani will not have a seat; State Secretariat rejects district committee's recommendation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.