റിപ്പബ്ലിക് ദിനാഘോഷം: ഡി.സി.സികളില്‍ ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാന്‍ കാമ്പയിന്‍

തിരുവനന്തപുരം: റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി ജനുവരി 26ന് എ.ഐ.സി.സി ആഹ്വാനം ചെയ്ത ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാന്‍ കാമ്പയിന്‍ സംസ്ഥാന വ്യാപകമായി കെ.പി.സി.സി സംഘടിപ്പിക്കും. കെ.പി.സി.സി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം. ലിജുവാണ് ഇക്കാര്യമറിയിച്ചത്.

മഹാത്മ ഗാന്ധിയുടെയും ഡോ. ബി.ആര്‍. അംബേദ്ക്കറുടെയും ഭരണഘടനയുടെയും പ്രാധാന്യം ഉയര്‍ത്തിക്കാട്ടി ജില്ല കേന്ദ്രങ്ങളില്‍ ഡി.സി.സികളുടെ നേതൃത്വത്തില്‍ പൊതുസമ്മേളനം സംഘടിപ്പിക്കും. കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ ഡി.സി.സിയില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി നിര്‍വഹിക്കും.

തിരുവനന്തപുരം മുൻ കെ.പി.സി.സി പ്രസിഡൻറ് കെ. മുരളീധരൻ, കൊല്ലം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് എം.പി, പത്തനംതിട്ട ആന്‍റോ ആന്‍റണി എം.പി, ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് ബി. ബാബു പ്രസാദ്, എറണാകുളം ഹൈബി ഈഡൻ എം.പി, കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, തൃശ്ശൂർ മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, പാലക്കാട് വി.കെ. ശ്രീകണ്ഠൻ എം.പി, കോഴിക്കോട് കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഡോ. ശശി തരൂർ എം.പി, വയനാട് കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് ടി. സിദ്ദിഖ്, മലപ്പുറം രാഷ്ട്രീയകാര്യസമിതി അംഗം എ.പി. അനിൽകുമാർ, കാസർകോട് ഡി.സി.സി പ്രസിഡൻറ് പി.കെ. ഫൈസൽ തുടങ്ങിയവർ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും.

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കെ.പി.സി.സി ആസ്ഥാനത്ത് രാവിലെ 10ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരന്‍ പതാക ഉയര്‍ത്തും. സേവാദള്‍ വാളന്റിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. കെ.പി.സി.സി, ഡി.സി.സി ഭാരാവഹികളും ജനപ്രതിനിധികളും പങ്കെടുക്കും. എല്ലാ ബ്ലോക്ക്, മണ്ഡലം, ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി തലങ്ങളിലും റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കും.

Tags:    
News Summary - Republic Day Celebrations: Jai Bapu, Jai Bhim, Jai Samvidhan Campaign in DCCs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.