മുഖ്യമന്ത്രിയെ പുകഴ്ത്തി പൗരത്വ നിയമത്തെ പിന്തുണച്ച് ഗവർണറുടെ റിപ്പബ്ലിക് ദിന സന്ദേശം

തിരുവനന്തപുരം: രാജ്യത്തിന്‍റെ 71-ാം റിപ്പബ്ലിക് ദിനാഘോഷം സംസ്ഥാനത്തുടനീളം നടന്നു. തിരുവനന്തപുരം സെൻട്രൽ സ്റ് റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേ ശീയ പതാക ഉയർത്തിയതോടെ സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്ക മായി. സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിൽ ഗവർണർക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ കേരളം മികച്ച പുരോഗതി കൈവരിച്ചുവെന്ന് ഗവർണർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്‍റെ നേട്ടങ്ങൾ ശ്രദ്ധേയമാണെന്നും അദ്ദേഹം പ്രശംസിച്ചു.

ഇന്ത്യ അഭയാർഥികളുടെ അഭയകേന്ദ്രമാണെന്ന് പൗരത്വ ഭേദഗതി നിയമത്തെ പരോക്ഷമായി പിന്തുണച്ച് ഗവർണർ പറഞ്ഞു. ജാതിയുടേയോ നിറത്തിന്‍റേയോ പേരിൽ മാറ്റി നിർത്തുന്നതല്ല ഇന്ത്യയുടെ സ്വത്വം. ഇന്ത്യ എന്നും വൈവിധ്യത്തെ ആദരിക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി.

പൗരത്വ നിയമ വിഷയത്തിൽ കേരള സർക്കാറും ഗവർണറും തമ്മിൽ തർക്കം ആരംഭിച്ച ശേഷം ആദ്യമായാണ് മുഖ്യമന്ത്രിയും ആരിഫ് മുഹമ്മദ് ഖാനും ഒരേ വേദിയിലെത്തിയത്.

വായനക്കാർക്ക് ‘മാധ്യമ’ത്തിന്‍റെ റിപ്പബ്ലിക് ദിനാശംസകൾ.

Tags:    
News Summary - republic day celebration-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.