ഷാഫി പറമ്പിൽ എം.പിക്കെതിരെ ആന്റോ അഗസ്റ്റിൻ നടത്തിയ വർഗീയ പരാമർശം: റിപ്പോർട്ടർ ചാനലിനെതിരെ പരാതിയുമായി കോൺഗ്രസ്

തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിനെതിരെ പരാതിയുമായി കോൺഗ്രസ്. റിപ്പോർട്ടർ ചാനൽ എം.ഡി ആന്റോ അഗസ്റ്റിനെതിരെ കോൺഗ്രസ്‌ പരാതി നൽകിയത്. ചാനലിൽ ഷാഫി പറമ്പിൽ എം.പിക്കെതിരെ ആന്റോ നടത്തിയ വർഗീയ പരാമർശത്തിനെതിരെയാണ് പരാതി. പാലക്കാട് ജില്ല പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. ആന്റോയുടെ പരാമർശം കേരളത്തിൽ മത സ്പർദ്ധ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും പരാതിയിൽ പറയുന്നു. ടെലിവിഷൻ ചർച്ചക്കിടെയാണ് വർഗീയ പരാമർശം നടത്തിയത്. യൂത്ത് കോൺഗ്രസ് നേതാവ് പ്രമോദ് താണ്ടലോടാണ് പരാതി നൽകിയത്. ചാനലിനെതിരെയും എം.ഡിക്കെതിരെയും കേസെടുക്കണമെന്ന് പ്രമോദ് പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വസ്തു‌താവിരുദ്ധമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് റിപ്പോർട്ടർ ചാനൽ ബഹിഷ്കരിക്കാൻ കെ.പി.സി.സി തീരുമാനം. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ റിപ്പോർട്ടർ ചാനലിൽ ചർച്ചാ പരിപാടികളിലേക്ക് പ്രതിനിധികളെ അയക്കില്ലെന്നും കെ.പി.സി.സി അറിയിച്ചു. 2023 നവംബർ 29ന് ചാനലിലെ 'മീറ്റ് ദ എഡിറ്റേഴ്‌സ്' പരിപാടിയിൽ രാഹുൽ ഗാന്ധി എം.പിക്കെതിരെ നടത്തിയ പരാമർശങ്ങൾ വസ്തു‌താവിരുദ്ധമാണ്.

വിമർശനം ഉന്നയിക്കാനുള്ള അവകാശം എല്ലാവർക്കുമുള്ളപ്പോൾ പരിപാടിയിൽ മാധ്യമ പ്രവർത്തകൻ അല്ലാത്ത മുട്ടിൽ മരം വെട്ട് കേസ് പ്രതിയായ ചാനൽ ഉടമയെ ഉൾപ്പെടുത്തിയ പാനൽ നടത്തിയത് മാധ്യമ പ്രവർത്തനത്തിന്‍റെ അന്തഃസ്സത്തക്കും മാധ്യമധർമത്തിനും നിരക്കാത്തതാണെന്ന് കെ.പി.സി.സി വ്യക്തമാക്കി. ഏകപക്ഷീയമായി അവാസ്ഥവമായ കാര്യങ്ങൾ വ്യക്തിപരമായ വിദ്വേഷത്തോടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യം ചാനൽ ഉടമക്ക് ഉണ്ടായിരുന്നുവെന്നും മനസ്സിലാക്കുമെന്നും കെ.പി.സി.സി അറിയിച്ചു.

Tags:    
News Summary - Congress files complaint against Reporter Channel: Complaint filed against Anto Augustine's communal remarks against MP Shafi Parambil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.