എഴുപതോളം പേരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്​

കൊച്ചി: ഒാഖി ചുഴലിക്കാറ്റിനെ തുടർന്ന്​ കടലിൽ കാണാതായ മത്​സ്യ​െത്താഴിലാളികളിൽ 70ഒാളം പേരെക്കൂടി രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്​. 96 പേരെക്കൂടി ഇനിയും ക​െണ്ടത്താനുണ്ടന്നായിരുന്നു ഇന്ന്​ രാവിലെ ഒൗദ്യോഗികമായി ലഭിച്ചിരുന്ന വിശദ്ദീകരണം. 

രാവിലെ കൊച്ചിയിൽ നാലു ബോട്ടുകളിലായി 36 പേർ തീരത്തണഞ്ഞു. കൊച്ചിയിൽ നിന്നു പോയ മൂന്നു ബോട്ടുകൾ ലക്ഷദ്വീപിലെ ബിത്ര ​െഎലൻറിൽ എത്തിയതായും ഇതിൽ നിന്ന്​ മലയാളികളുൾപ്പെടെ 32 തൊഴിലാളികളെ പൊലീസ്​ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്​. നേവി രക്ഷപ്പെടുത്തിയ 11 പേരെയും കൊണ്ട്​ കപ്പൽ കൊച്ചി നേവൽ ബേസിലേക്ക്​ തിരിച്ചിട്ടുണ്ട്​. 

അതേസമയം, ഇനിയും ബോട്ടുകൾ കണ്ടു കിട്ടാനുണ്ട്​. തൊഴിലാളികൾ ഇനിയും തിരിച്ചെത്താനുണ്ടെന്നും രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്നും ആരോപിച്ച്​ തിരുവനന്തപ​ുരം പൂവാർ ഉച്ചക്കടയിൽ ജനങ്ങൾ റോഡ്​ ഉപരോധിക്കുകയാണ്​. 

Tags:    
News Summary - Report Says Rescued more than 70 Persons - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.