തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയില്ലായിരുന്നെങ്കിൽ സ്ഥിതി എന്താകുമായിരുന്നെന്ന് ആലോചിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരാധനാലയങ്ങൾ തുറക്കാൻ സംസ്ഥാന സർക്കാർ ധിറുതിപിടിച്ചെന്ന് ഇപ്പോൾ കുറ്റപ്പെടുത്തുന്ന കേന്ദ്രമന്ത്രി മുരളീധരൻ നേരത്തേ നടത്തിയ പ്രസ്താവന ഒാർക്കണം.
മദ്യഷാപ്പ് തുറന്നിട്ടും എന്തുകൊണ്ട് ആരാധനാലയങ്ങൾ തുറക്കുന്നിെല്ലന്നായിരുന്നു അദ്ദേഹം നേരത്തേ ചോദിച്ചിരുന്നത്.
മേയ് 30ന് കേന്ദ്രം പുറപ്പെടുവിച്ച ഉത്തരവിൽ ജൂൺ എട്ടുമുതൽ ആരാധനാലയങ്ങൾ തുറന്നുനൽകാമെന്ന് വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം ജൂൺ നാലിന് ഇതുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങളും പുറത്തിറക്കി.കേന്ദ്രനിർദേശം അംഗീകരിക്കാതെ സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചിരുന്നെങ്കിൽ എന്തായിരിക്കും സ്ഥിതിയെന്ന് ആലോചിക്കണം. അങ്ങനെയായിരുന്നെങ്കിൽ, ഭക്തരുടെ വികാരം ഉൾക്കൊള്ളാത്ത ഒരു സർക്കാറാണ് ഇവിടെയുള്ളതെന്ന് പറയുമായിരുന്നു. ആരാധനാലയങ്ങളുടെ കാര്യത്തിൽ വിശ്വാസി സമൂഹവുമായി ചർച്ചചെയ്താണ് സർക്കാർ തീരുമാനമെടുത്തത്.
എന്നാൽ, തൽക്കാലം ആരാധനാലയങ്ങൾ തുറക്കേണ്ടെന്ന് തീരുമാനിച്ചവർ ഇന്നത്തെ സാഹചര്യത്തിലെ ഏറ്റവും നല്ല തീരുമാനമാണ് എടുത്തത്. അതിന് അവരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.