മതത്തെ അപകീർത്തിപ്പെടുത്തി കലാപത്തിന് ശ്രമം: പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

നാദാപുരം: മതത്തെ അപകീർത്തിപ്പെടുത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് കലാപമുണ്ടാക്കാനുള്ള ശ്രമത്തിൽ നാദാപ ുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കണ്ടതും കേട്ടതും പരിപാടിയിലെ ദൃശ്യങ്ങളിൽ ‘ഒരു മതത്തിലുള്ളവരെ വിശ്വസിക്കരുതെ’ന്ന് ഇംഗ്ലീഷിൽ വ്യാജമായി എഴുതിച്ചേർത്ത് പ്രചരിപ്പിക്കുന്നതിനെതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തത്.

2010 ഒക്ടോബർ 21ന് വൈകീട്ട് തൂണേരി കുഞ്ഞിപ്പുര മുക്കിൽ സൈനികൻ സജിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഏഷ്യനെറ്റ് സംപ്രേഷണം ചെയ്ത ദൃശ്യങ്ങളാണ് മതസ്പർധക്ക് ഇടയാക്കുംവിധം പ്രചരിപ്പിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. 153 എ വകുപ്പ് (മതസ്പർധയുണ്ടാക്കി കലാപത്തിനുള്ള നീക്കം) പ്രകാരമാണ് കേസെടുത്തത്. അക്രമത്തിൽ പരിക്കേറ്റ് സൈനികൻ സജിൻ ആറു മാസത്തോളം കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിലും സൈനിക ആശുപത്രിയിലും ചികിത്സയിലായിരുന്നു.

കേസി​​െൻറ വിചാരണ കോഴിക്കോട് സെഷൻസ് കോടതിയിൽ നടന്നുവരുകയാണ്​. ഈ മാസം 27ന് കേസി​​െൻറ വിധി വരാനിരിക്കെയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നത്. ഇപ്പോൾ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ ഉറവിടം കണ്ടെത്താൻ പൊലീസ് സൈബർ സെല്ലി​​െൻറ സഹായം തേടിയിട്ടുണ്ട്. ദൃശ്യങ്ങൾ ഫോർ​േവഡ് ചെയ്യുന്നവർക്കെതിരെയും കേസെടുക്കാനാണ് പൊലീസ് തീരുമാനം.

Tags:    
News Summary - religious hatred on WhatsApp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.