കൊച്ചി: നൈജീരിയയിൽ തടങ്കലിലുള്ള കേരളത്തിലെ മൂന്ന് നാവികരുൾപ്പെടെ 16 ഇന്ത്യൻ നാവികരുടെ മോചനം ഇനിയും അകലെ. ഏഴുമാസത്തിലേറെയായി ഇവർ നൈജീരിയയിൽ അവരുടെതന്നെ കപ്പലിൽ തടവിലാണ്. ‘എം.ടി ഹീറോയിക് ഐഡൻ’ എന്ന കപ്പലിലെ ജീവനക്കാരായ 16 നാവികരിൽ എറണാകുളം മുളവുകാട് സ്വദേശി മിൽട്ടൺ, എളംകുളം കുമാരനാശാൻ നഗറിലെ താമസക്കാരനായ സനു ജോസ്, സ്ത്രീധന പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ കൊല്ലം സ്വദേശി വിജിത്ത് എന്നിവരാണ് മലയാളികളായുള്ളത്.
2022 ആഗസ്റ്റ് 12നാണ് ഇക്വട്ടോറിയൽ ഗിനിയയുടെ നാവികസേന ഇവരെ കസ്റ്റഡിയിലെടുത്തത്. പിന്നീട് 2022 നവംബർ 12ന് ഇക്വട്ടോറിയൽ ഗിനിയ ഈ കപ്പലിനെയും അതിലെ ജീവനക്കാരെയും നൈജീരിയക്ക് കൈമാറുകയായിരുന്നു. നിലവിൽ നൈജീരിയയിലെ കോടതിയുടെ പരിഗണനയിലാണ് വിഷയം. ഈ മാസം 24നാണ് കോടതിയിലെ അടുത്ത വാദം. എത്രയും വേഗം മോചിപ്പിക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ കഴിഞ്ഞ ദിവസം ഹൈബി ഈഡൻ എം.പിയുടെ ചോദ്യത്തിന് ലോക്സഭയിൽ മറുപടി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.