ഐ.എസ്.ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത മലയാളിയെ വിട്ടയച്ചു

മംഗളൂരു: ഐ.എസ് ബന്ധം സംശയിച്ച് കസ്റ്റഡിയിലെടുത്ത തലശ്ശേരി സ്വദേശിയായ യുവാവിനെ രണ്ടുദിവസം ചോദ്യം ചെയ്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) വിട്ടയച്ചു. യുവാവും കുടുംബവും ഐ.എസില്‍ ചേരാന്‍  പോവുകയാണെന്നായിരുന്നു കേരള പൊലീസില്‍നിന്ന് ലഭിച്ച വിവരം. ഇതനുസരിച്ച് ബജ്പെ പൊലീസ് ഇവരെ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് കസ്റ്റഡിയിലെടുത്ത് എന്‍.ഐ.എക്ക് കൈമാറുകയായിരുന്നു. ഷാര്‍ജയില്‍ സഹോദരിയുടെ അടുത്തേക്കാണ് യാത്രയെന്ന് മനസ്സിലായതിനെ തുടര്‍ന്നാണ്  വിട്ടയച്ചത്. ഇയാള്‍ നാലരവര്‍ഷമായി മംഗളൂരുവില്‍ താമസിച്ച് ബിസിനസ് നടത്തുകയാണ്.

 

Tags:    
News Summary - is relation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.