ആറ് ജില്ലകളിൽ ‘റെഡ് അലർട്ട്’
തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്ന കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് , പാലക്കാട് ജില്ലകളില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ‘റെഡ് അലർട്ട്’ നൽകി. ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ‘ഒാറഞ്ച് അലർട്ടും’ നൽകി. മലയോരമേഖലയില്‍ ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള പ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകാൻ കലക്ടർമാർക്ക് നിർദേശം നൽകി. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 55 കി.മീ വേഗത്തിൽവരെ കാറ്റിന് സാധ്യതയുണ്ട്. കടൽ അ. മത്സ്യബന്ധത്തിന് പോകരുത്.
താമരശ്ശേരി ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ അടിയന്തരനടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കലക്ടര്‍മാര്‍ക്കും നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. അതിനിടെ കാലവർഷക്കെടുതിയിൽ തൃശൂർ, കോട്ടയം, മലപ്പുറം ജില്ലകളിൽ രണ്ടുപേർ വീതം മരിച്ചു. നിലമ്പൂരിൽ ഒരാളെ കാണാനില്ല.
കൊടുങ്ങല്ലൂരിൽ മരക്കൊമ്പ് വീണ് മേത്തല താണിയത്ത് സുരേഷും(55) പുന്നയൂർകുളത്ത് കനോലി കനാലിൽ കുളിക്കാനിറങ്ങിയ പട്ടത്ത് വാസുവും ആണ് മരിച്ചത്. മലപ്പുറം പുറത്തൂർ പടിഞ്ഞാറക്കരയിൽ കടലിൽ വള്ളം മറിഞ്ഞ് കാണാതായയാളുടെ മൃതദേഹം തൃശൂർ ചാവക്കാട് കണ്ടെത്തി. താനൂർ അഞ്ചുടി കുട്ട്യാമുവിെൻറപുരക്കൽ ഹംസയാണ് (58) മരിച്ചത്.
വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് കോട്ടയം അയർക്കുന്നം ഗവ.എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിരുന്ന അമയന്നൂർ മഹാത്മഗാന്ധി കോളനി കുന്നത്തുപറമ്പിൽ കെ.ജി. പ്രസാദ് ( 43) മരിച്ചു. കുളിക്കുന്നതിനിടെ കാൽവഴുതി സമീപത്തെ വയലിലെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. മഞ്ചേരി പുൽപ്പറ്റ സ്വദേശി സുനീർ (33) വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു. നീണ്ടൂർ മുടക്കാലിയിൽ തോട്ടിലാണ് കൈപ്പുഴ മലയിൽ ദന്തഡോക്ടർ ജോഫിനി ജോസഫിെൻറ (37) മൃതദേഹം കണ്ടെത്തിയ്. ഇത് കാലവർഷ മരണമായി അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. നിലമ്പൂരിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന് തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.