അതി തീവ്ര മഴ; സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: മഴ ശക്തമായതിനെ തുടർന്ന് സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടാണ്. 

തെക്കൻ കേരളത്തിന് മുകളിലായുള്ള ചക്രവാത്ര ചുഴിയുടെ സ്വാധീനഫലമായി തെക്ക് - മധ്യ  കേരളത്തിൽ അതിതീവ്ര മഴ ലഭിച്ചേക്കും. 

ഉയർന്ന തിരമാലക്ക് സാധ്യത ഉള്ളതിനാൽ തീരദേശവാസികളും മത്സ്യബന്ധന തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് കാലവാസ്ഥ കേന്ദ്രം അറിയിച്ചു. അതിതീവ്ര മഴയിൽ മലവെള്ള പാച്ചിലിന് സാധ്യതയുള്ളതിനാൽ മലയോര പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

Tags:    
News Summary - Red alert in five districts in the state; Chance of high tide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.