തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് ശനിയാഴ്ച റെക്കോഡ് കലക്ഷൻ. ശനിയാഴ്ച മാത്രം 7.20 കോടിയാണ് (7,20,33,591)കലക്ഷനായി ലഭിച്ചത്. പി.എസ്.സി പരീക്ഷ ദിവസങ്ങളിൽ ലഭിക്കുന്ന ശരാശരി കലക്ഷനായ 7.6-7.12 കോടിയിൽനിന്നുള്ള കാര്യമായ വർധനയാണിത്.
സർവിസ് ഒാപറേഷൻ കാര്യഷമമായതാണ് കലക്ഷൻ ഉയരാൻ കാരണം. ഡിസംബറിൽ പൊതുവെ കലക്ഷനിൽ വർധനയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒക്ടോബർ-നവംബർ മാസങ്ങളിൽ 5.75 കോടിയായിരുന്നു ശരാശരി കലക്ഷൻ. ഇതു ഡിസംബേറാടെ ശരാശരി ആറു കോടിക്ക് മുകളിലെത്തിയിട്ടുണ്ട്.
വരുമാനവും ചെലവും തമ്മിെല അന്തരം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കലക്ഷൻ വർധന നിലവിലെ സാമ്പത്തിക പിരിമുറുക്കത്തിന് നേരിയ ആശ്വാസമാകും. ബാങ്കുകളുടെ കൺസോർട്യത്തിൽനിന്ന് പ്രതീക്ഷിക്കുന്ന 3200 കോടിയുടെ ദീർഘകാല വായ്പയിലാണ് കെ.എസ്.ആർ.ടി.സിയുടെ അടുത്ത പ്രതീക്ഷ. നിലവിൽ 12 ശതമാനം പലിശക്ക് 3200 കോടി ബാങ്കുകളുടെ കൺസോർട്യത്തിൽനിന്ന് എട്ടു വർഷത്തേക്ക് വാങ്ങിയിട്ടുണ്ട്. ഇതിെൻറ തിരിച്ചടവിന് പ്രതിദിനം മൂന്നുകോടി വേണ്ടിവരും.
ഇൗ സാഹചര്യത്തിലാണ് ഒമ്പതു ശതമാനം പലിശക്ക് 22 വർഷത്തേക്ക് ബാങ്ക് കൺസോർട്യത്തിൽനിന്ന് 3200 കോടി വായ്പക്ക് ശ്രമിക്കുന്നത്. പലിശനിരക്ക് 12 ശതമാനത്തിൽനിന്ന് ഒമ്പത് ശതമാനത്തിലേക്ക് കുറയുന്നതോടെ പ്രതിദിനം അടവ് മൂന്ന് കോടിയിൽനിന്ന് 96 ലക്ഷമായി കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.