സഹോദരികളുടെ മരണം: കരയിലെത്തിക്കാൻ വൈകിയത് ചളിയിൽ താഴ്ന്നു പോയതിനാൽ

അലനല്ലൂർ: കോട്ടോപ്പാടത്തെ പെരുംകുളത്തിൽ മുങ്ങിത്താണ സഹോദരികളെ കരയിലെത്തിക്കാൻ വൈകിയത് കുളത്തിന്റെ അടിഭാഗെത്ത ചളിയിൽ താഴ്ന്നുപോയതിനാൽ. നിഷീദയുടെ മക്കളായ മുഹമ്മദ് ഷഹ്സാദ്, ഫാത്തിമ അസ്‍ലഹ എന്നിവരുടെ കുളം കാണാനുള്ള ആഗ്രഹം സഫലീകരിക്കാനാണ് നിഷീദയും രണ്ട് അനിയത്തിമാരും കുളത്തിലേക്ക് പോയത്.

ഏതായാലും കുളത്തിൽ പോകുകയാണല്ലോ എന്നുകരുതി അലക്കാനുള്ള വസ്ത്രങ്ങളുമെടുത്തു. 18 വയസ്സുകാരിയായ റനീഷ അൽതാജ് കുളത്തിലേക്ക് വഴുതിവീണു. അവളെ രക്ഷപ്പെടുത്താൻ വേണ്ടി റമീഷയും നിഷീദയും ശ്രമിച്ചെങ്കിലും മൂവരും കുളത്തിൽ മുങ്ങുകയായിരുന്നു.

അനാഥമായത് നിഷീദ അസ്നയുടെ രണ്ടുമക്കൾ

അലനല്ലൂർ: കോട്ടോപ്പാടത്ത് മൂന്ന് സഹോദരിമാർ മുങ്ങിമരിച്ചതോടെ അനാഥമായത് നിഷീദ അസ്നയുടെ രണ്ടുമക്കൾ. ബുധനാഴ്ച ഉച്ചക്കാണ് നിഷീദക്കൊപ്പം സഹോദരിമാരും നാടിന്റെ തീരാവേദനയായത്. നിഷീദയുടെ മക്കളായ ഷഹ്സാദ്, അസ്‍ലഹ എന്നിവർക്കാണ് മാതാവിനെ നഷ്ടപ്പെട്ടത്.

ഓണം അവധിക്ക് സ്വന്തം വീട്ടിലേക്ക് വിരുന്നിനെത്തിയതാണ് നിഷീദ. ഓണത്തിന്റെ ആഘോഷം ദുരന്തത്തിൽ അവസാനിച്ചതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. മക്കളെ ഇനി എങ്ങനെ സംരക്ഷിക്കുമെന്ന് പറഞ്ഞ് കരഞ്ഞ നിഷീദയുടെ ഭർതൃമാതാവ് ഏവെരയും കണ്ണീരിലാഴ്ത്തി.

Tags:    
News Summary - Reason of Sisters Death in amballur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.