കോട്ടയം: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ രാജ്കുമാറിെൻറ മൃതദേഹം പുറത്തെടുത്ത് പ രിശോധിക്കാനുള്ള ജുഡീഷ്യൽ കമീഷൻ തീരുമാനത്തോടെ, കോട്ടയം മെഡിക്കൽ കോളജും പ്രതി ക്കൂട്ടിൽ. പോസ്റ്റ്മോർട്ടത്തിൽ ഗുരുതരവീഴ്ചയുണ്ടെന്ന ആക്ഷേപത്തിന് ബലം പകരുന് നതുമാണ് ഉത്തരവ്. എന്നാൽ, വീഴ്ചയുണ്ടായെന്ന വാദം മെഡിക്കൽ കോളജ് ഫോറൻസിക് വി ഭാഗം തള്ളുകയാണ്.
മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ പരിക്കുകളു ടെ പഴക്കം കണ്ടെത്തിയില്ലെന്നതായിരുന്നു പ്രധാന ആക്ഷേപം. ആന്തരികാവയവങ്ങള്‍ പരിശോ ധനക്ക് അയക്കാത്തതും വീഴ്ചയായി. പൊലീസ് അതിക്രമക്കേസുകളില്‍ ഡോക്ടര്‍മാരുടെ സംഘം വേണം പോസ്റ്റ്മോര്‍ട്ടം നടത്താനെന്ന നിര്‍ദേശവും അട്ടിമറിക്കപ്പെട്ടു.
അസി.പൊലീസ് സര്ജന് ബി.കെ. ജയിംസുകുട്ടിയാണ് രാജ്കുമാറിെൻറ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. ഒപ്പം ഫോറന്‍സിക് വിഭാഗത്തിലെ ഒരു പി.ജി വിദ്യാര്‍ഥി മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ആറു സർജൻമാര് അടക്കം പത്തോളം പേര് മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗത്തില്‍ ഉള്ളപ്പോഴാണിതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ചതവുകളും തൊലിപ്പുറത്തെ പോറലുകളും അടക്കം ആകെ 22 പരിക്ക് രാജ്കുമാറിെൻറ മൃതദേഹത്തില്‍ ഉണ്ടായിരുന്നതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. എന്നാല്‍, ഒന്നിെൻറപോലും പഴക്കം പറയുന്നില്ല. സൂചനകളും റിപ്പോർട്ടിലില്ല. ന്യുമോണിയ മരണകാരണമായെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍, ശരീരത്തില്‍ കടുത്ത മര്‍ദനം ഏറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ന്യുമോണിയയുടെ തോത് അറിയാന്‍ ശ്വാസകോശത്തിെൻറ സാമ്പിൾ പരിശോധന നടത്താൻ തയാറായില്ലെന്നും പരാതിയുണ്ട്.
നേരേത്ത, വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് ക്രൈംബ്രാഞ്ച് സംഘം ഫോറന്‍സിക് സര്‍ജനിൽനിന്ന് മൊഴിയെടുത്തിരുന്നു. ഇതിൽ, പരിക്കുകളുടെ പഴക്കം നിര്‍ണയിക്കാത്തത് അടക്കമുള്ള കാര്യങ്ങളിൽ കൃത്യമായ വിശദീകരണം നൽകിയിരുന്നതായി ഫോറന്‍സിക് വിഭാഗം പറയുന്നു. എന്നാൽ, ജസ്റ്റിസ് നാരായണക്കുറുപ്പ് ഇതെല്ലാം തള്ളിയാണ് മൃതദേഹം വീണ്ടും പരിശോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, റീപോസ്റ്റ്മോർട്ടം നടത്താനുള്ള ഉത്തരവിനെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് ഡോ. ജയിംസുകുട്ടി പ്രതികരിച്ചു.
പോസ്റ്റ്േമാർട്ടത്തിൽ പിഴവില്ലെന്നാണ് തെൻറ വിശ്വാസം. മനുഷ്യാവകാശ കമീഷെൻറ മുഴുവൻ ചട്ടങ്ങളും പാലിച്ചായിരുന്നു പോസ്റ്റ്മോർട്ടം. പൊലീസ് മർദനമേറ്റ വ്യക്തിയാണ് രാജ്കുമാറെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യുന്നതിലൂടെ കൂടുതൽ തെളിവ് ലഭിക്കുമെന്ന് ഫോറൻസിക് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കുഴിച്ചിട്ടപ്പോൾ ശരീരത്തിൽ മണ്ണുവീണത് മൂലം ചിലതകരാറുകൾ കണ്ടുപിടിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകാം. എന്നാൽ, മൃതദേഹം ഇൻക്വസ്റ്റ് ചെയ്തപ്പോഴും പോസ്റ്റ്മോർട്ടം ചെയ്തപ്പോഴുമുള്ള വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇത്തരം കാര്യങ്ങൾക്ക് കുറച്ചുകൂടി വ്യക്തത വരുത്താൻ കഴിയുമെന്നും വിദഗ്ധർ പറയുന്നു. പുതിയ പരിശോധനയിലൂടെ വൃക്കകൾക്ക് ക്ഷതമേറ്റോയെന്ന് കണ്ടെത്താൻ കഴിയുമെന്നും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.