തിരുവനന്തപുരം: പുതിയ ഡയറക്ടറെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കവെ, വിവാദങ്ങൾക്ക് വിട നൽകി റീജനൽ കാൻസർ സെൻറർ (ആർ.സി.സി) ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. പോൾ സെബാസ്റ്റ്യൻ പടിയിറങ്ങി. പകരം അഡീഷനൽ ഡയറക്ടർ ഡോ. രാംദാസിന് ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകി. പോൾ സെബാസ്റ്റ്യൻ വിരമിച്ചതിനുപിന്നാലെ അദ്ദേഹത്തിെൻറ സെക്രട്ടറി രാജിവെച്ചു. ആർ.സി.സിയിൽ ചകിത്സക്കിടെ രക്തം സ്വീകരിച്ചതുവഴി കുട്ടിക്ക് എച്ച്.െഎ.വി ബാധിച്ചതുൾപ്പെടെ വിവാദങ്ങൾ ഒന്നിനുപിറെക ഒന്നായി ഉയർന്നതോടെ കാലാവധി അവസാനിക്കും മുമ്പ് പോൾ സെബാസ്റ്റ്യൻ സ്വയംവിരമിക്കലിന് അപേക്ഷ നൽകിയിരുന്നു. ആഗസ്റ്റ് 24 വരെയാണ് സർവിസ് കാലാവധി. അതിെൻറ അടിസ്ഥാനത്തിൽ പുതിയ ഡയറക്ടറെ കണ്ടെത്താൻ കൊച്ചി കാൻസർ സെൻറർ ഡയറക്ടർ ഡോ. മോനി എബ്രഹാം കുര്യാക്കോസ് കൺവീനറായി നാലംഗ സെർച് കമ്മിറ്റിയെ സർക്കാർ നിയോഗിച്ചു.
ഡയറക്ടറെ കെണ്ടത്താനുള്ള യോഗ്യതാ അറിയിപ്പ് സർക്കാറും സെർച് കമ്മിറ്റിയും അറിയാതെ രണ്ടുതവണ ആർ.സി.സി തിരുത്തിയതും വിവാദമായി. ഡയറക്ടറുടെ േയാഗ്യതകൾ സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ച നിർദേശത്തിൽ 58 വയസ്സാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, ഡയറക്ടറെ ആവശ്യപ്പെട്ട് ആർ.സി.സി ഇറക്കിയ അറിയിപ്പിൽ ഇത് തിരുത്തി പ്രായപരിധി 60 വയസ്സ് എന്നാക്കി. ജൂൺ 16ന് അത് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. തുടർന്ന് രണ്ട് ദിവസത്തിനുശേഷം വീണ്ടും തിരുത്തി. അതിൽ ആർ.സി.സിയിൽ ജോലിചെയ്യുന്നവർക്ക് രണ്ടുവർഷത്തെ ഇളവുകൂടി ഉൾപ്പെടുത്തി മറ്റൊരു അറിയിപ്പ് വെബ്സൈറ്റിലിട്ടു. സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രി ഇടപെട്ട് അറയിപ്പ് നീക്കാൻ നിർദേശം നൽകി. തുടർന്ന് ആ അറിയിപ്പും പിൻവലിച്ചു. പ്രായപരിധിയിൽ രണ്ടുവർഷത്തെ ഇളവ് വരുത്തിയത് ആർ.സി.സിയിൽ ഇപ്പോൾ ജോലിചെയ്യുന്ന വ്യക്തിയെ ഡയറക്ടർ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കത്തിെൻറ ഭാഗമെന്ന വാദവും അന്ന് ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.