സർക്കാറിന് തിരിച്ചടി; മൊറട്ടോറിയം നീട്ടാനാകില്ലെന്ന് ആർബി.ഐ

മുംബൈ: കേരളത്തിലെ കർഷക വായ്പക്കുള്ള മൊറട്ടോറിയം നീട്ടാനാകില്ലെന്ന് റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ. കേരളത്തിനു മ ാത്രമായി ഇളവ് അനുവദിക്കാനാകില്ലെന്നും ആര്‍.ബി.ഐ ബാങ്കേഴ്സ് സമിതിയെ അറിയിച്ചു.

ഒരു തവണ മൊറട്ടോറിയം നീട്ടിയതു തന്നെ അസാധാരണമാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്കൊന്നും ഈ പരിഗണന നല്‍കിയിട്ടില്ലെന്നും ആര്‍.ബി.ഐ വ്യക്തമാക്കി. മാര്‍ച്ച് 31നാണ് മൊറട്ടോറിയം കാലാവധി അവസാനിച്ചത് . ഇതോടെ ബാങ്കുകള്‍ക്ക് ജപ്തി നടപടികളിലേക്ക് നീങ്ങാം.

അതേസമയം, ആർ.ബി.ഐയുടെ നടപടി നിർഭാഗ്യകരമെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ. വിഷയത്തിൽ നേരിട്ട് ആർ.ബി.ഐയുമായി ചർച്ച നടത്താൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - RBI Against Kerala moratorium-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT