കോഴിക്കോട്: റേഷൻ സാധനങ്ങൾ വാങ്ങാനുള്ള സമയം നീട്ടിനൽകാത്തതിനെ തുടർന്ന് മൂന്നു ജില്ലകളിൽ വിതരണം മുടങ്ങിയിട്ട് രണ്ടു ദിവസം. കോഴിക്കോട്, കാസർകോട്, വയനാട് ജില്ലകളിലാണ് വിതരണം മുടങ്ങിയത്. ഫെബ്രുവരിയിലെ വിഹിതത്തിെൻറ വിതരണം പൂർത്തിയാകാത്തതിനാൽ വെള്ളി, ശനി ദിവസങ്ങളിൽ മാർച്ചിലെ വിതരണവും നടന്നില്ല.
സാധാരണ ഒാരോ മാസവും ആദ്യദിനങ്ങളിൽ കഴിഞ്ഞ മാസത്തെ വിഹിതം വാങ്ങാൻ അനുമതി നൽകാറുണ്ടായിരുന്നു. ഇതുപ്രകാരമാണ് ഇ-പോസ് പ്രവർത്തിക്കുന്ന കേന്ദ്രീകൃത സർവർ തയാറാക്കിയത്. എന്നാൽ, ഇത്തവണ ഇൗ മൂന്നു ജില്ലകളിൽ സമയം നീട്ടിനൽകിയില്ല.
മറ്റു ജില്ലകളിൽ പതിവുപോലെ വിതരണം നടക്കുന്നുണ്ട്. ഇവിടങ്ങളിൽ ഫെബ്രുവരിയിലെ വിഹിതം വാങ്ങാനുള്ള തീയതി മാർച്ച് രണ്ടുവരെ നീട്ടിയിരുന്നു. കോഴിക്കോട്, കാസർകോട്, വയനാട് ജില്ലകളിൽ തീയതി നീട്ടിനൽകാത്തതു കാരണം നിരവധി കുടുംബങ്ങൾക്ക് റേഷൻ നഷ്ടപ്പെട്ടു. ചില ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് ഇതിനു പിന്നിലെന്ന് ഒാൾ കേരള റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആരോപിച്ചു. ഉദ്യോഗസ്ഥർക്ക് വ്യാപാരികൾ കത്ത് നൽകിയിട്ടും ഫലമുണ്ടായില്ലെന്നും അസോസിയേഷൻ നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.