തൃശൂർ: ഭക്ഷ്യഭദ്രത നിയമത്തിെൻറ ഭാഗമായി എത്തുന്ന ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കാനാകാതെ സംസ്ഥാനത്തെ റേഷൻ കടകൾ വീർപ്പുമുട്ടുന്നു. കടകൾ നവീകരിക്കാത്തതിനാൽ ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കാനാകാത്ത സാഹചര്യമാണ്. മൂന്നുമാസത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങളാണ് വാതിൽപടി വിതരണത്തിലൂടെ ഒരു തവണ വിതരണം ചെയ്യേണ്ടത്. എന്നാൽ, സംസ്ഥാനത്തെ 94 ശതമാനം റേഷൻ കടകളും ഇത്രയും ഭക്ഷ്യധാന്യം സൂക്ഷിക്കാനുള്ള ശേഷിയില്ല. അതുകൊണ്ടുതന്നെ ഒരുമാസത്തേക്ക് വേണ്ട സാധനങ്ങൾപോലും രണ്ടുതവണ വിതരണം നടത്തേണ്ടിവരുകയാണ്.
റേഷൻകട നവീകരണവും ഡിജിറ്റൽവത്കരണവും ഭക്ഷ്യഭദ്രത നിയമത്തിെൻറ ഭാഗമായുള്ള സുപ്രധാന തീരുമാനം ആയിരുന്നു. 2013ലാണ് ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്രസർക്കാർ നൽകിയത്. റേഷൻ കടകളുടെ കമ്പ്യൂട്ടർവത്കരണം, ഇലക്ട്രോണിക് പോയൻറ് ഒാഫ് സെയിൽ (ഇ-പോസ് മെഷീൻ) സ്ഥാപിക്കൽ, കടകൾ ടൈൽ വിരിച്ച് നവീകരിക്കൽ എന്നിവയാണ് നിർേദശിച്ചിരുന്നത്.
മൂന്നുമാസം വരേക്കുള്ള ഭക്ഷ്യധാന്യം ശേഖരിക്കുന്നതിന് അനുയോജ്യമായ കെട്ടിടത്തിലേക്ക് മാറുന്നത് സംബന്ധിച്ചും സർക്കാർ ഉത്തരവ് നൽകിയിരുന്നു. ഇതിനായി പലിശരഹിത വയ്പയും വാഗ്ദാനം ചെയ്തു. വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല പലിശയുള്ള വായ്പപോലും നൽകാൻ സർക്കാർ തയാറായില്ല. ഇേതാടെയാണ് നവീകരണം അവതാളത്തിലായത്. സംസ്ഥാനത്തെ 14,245 റേഷൻ കടകളിൽ ആറുശതമാനം മാത്രമാണ് മൂന്നുമാസത്തെ ഭക്ഷ്യധാന്യം സൂക്ഷിക്കാൻ പര്യാപ്തമായിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.