തൃശൂർ: ഭക്ഷ്യസുരക്ഷ പദ്ധതിയുടെ മുൻഗണന പട്ടികയിലെ അനർഹരെ പുറത്താക്കുന്നതിന് ഉൗർജ്ജിതശ്രമവുമായി പൊതുവിതരണ വകുപ്പ്. മൂന്ന് വർഷമായി ജനവും ജീവനക്കാരും ആവശ്യപ്പെട്ട പുറത്താക്കലിന് ഇൗ മാസമാണ് നടപടിയുമായി രംഗത്ത് വരുന്നത്. നിലവിൽ ഒരു ലക്ഷത്തോളം റേഷൻ ഗുണഭോക്താക്കൾ ഹിയറിങിന് ശേഷം പദ്ധതിയിൽ ഉൾപ്പെടാെത പുറത്തുനിൽക്കുകയാണ്. മുൻഗണന പട്ടികയിൽ ഉൾപ്പെട്ട അനർഹരിൽ ഭൂരിഭാഗവും റേഷൻ അരി അടക്കം വാങ്ങുന്നുമില്ല. ഇത് കേരളത്തിന് ലഭിക്കുന്ന കേന്ദ്രവിഹിതം തടയപ്പെടുന്നതിന് കാരണമാവും. അതുകൊണ്ടാണ് അനർഹരെ ഒഴിവാക്കുന്നതിന് മറ്റ് വകുപ്പുകളുടെ സഹായത്തോടെ നടപടികൾ ഉൗർജിതമാക്കിയിരിക്കുന്നത്.
നാല് ചക്ര വഹനം, 1000 സ്ക്വയർഫീറ്റിൽ അധിക വീട്, ഒരേക്കറിൽ കൂടുതൽ സ്ഥലം, സർക്കാർ ജോലി എന്നിവയിലൊന്നുണ്ടായാൽ മുൻഗണന പട്ടികയിൽ ഉൾപ്പെടാനാവില്ല. ഇൗനാല് മാനദണ്ഡങ്ങളും ലംഘിച്ച് നിരവധി പേരാണ് മുൻഗണന പട്ടികയിൽ കയറികൂടിയത്. നാട്ടിൽ സാധാരണക്കാരിൽ സാധാരണക്കാർ മുൻഗണനേതര പട്ടികയിൽ ഉൾപ്പെട്ടപ്പോൾ സർക്കാർ ഉദ്യോഗസ്ഥർ വരെ മുൻഗണന പട്ടികയിലുണ്ടായിരുന്നു. സർക്കാർ ഉദ്യോഗസ്ഥരിൽ ഭൂരിഭാഗത്തെയും വകുപ്പുതല അന്വേഷണത്തിെൻറ ഭാഗമായി പുറത്താക്കിയിരുന്നു.
ബാക്കിയുള്ളവരെ പുറത്താക്കുന്നതിന് വിവിധ വകുപ്പുകളുമായി യോജിച്ചുള്ള ഒാപറേഷനാണ് നടത്തുന്നത്. നാല് ചക്ര വാഹന ഉടമകളുടെ പേരുവിവരം മോേട്ടാർ വാഹന വകുപ്പിൽ നിന്നും വാങ്ങിയിട്ടുണ്ട്. പരിശോധനക്ക് പിന്നാലെ തെളിവുമായി ചെന്ന് നാലുചക്ര വാഹന ഉടമകളെ മുൻഗണന പട്ടികയിൽ നിന്നും ഒഴിവാക്കുകയാണ് െചയ്യുന്നത്.
1000 സ്ക്വയർഫീറ്റിൽ അധികം വീടുള്ളവരുടെ പേരും വിലാസവും തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ലഭ്യമാക്കിയാണ് നടപടി. ഒരേക്കറിൽ കൂടുതൽ ഭൂമി കൈവശമുള്ളവരുടെ വിവരങ്ങൾ വില്ലേജ് ഒാഫിസുകളിൽ നിന്ന് സംഘടിപ്പിച്ചു. റേഷൻകാർഡിലെ മുഴുവൻ അംഗങ്ങളുടെ പേരിലുള്ള ഭൂമി കണക്കാക്കിയാണ് ഇക്കാര്യത്തിൽ നടപടി.
2015ലാണ് മുൻഗണന പട്ടിക തയാറാവുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെ അപേക്ഷ പൂരിപ്പിച്ചതിനാൽ അനർഹർ ഏറെ ഉൾപ്പെട്ടു. ഇത് വ്യക്തമായതിനെ തുടർന്ന് പരാതി സ്വീകരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ലക്ഷം വരുന്ന അർഹർ പുറത്താണെന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ കണ്ടെത്തി. അനർഹരെ പുറത്താക്കാതെ അർഹർക്ക് അവസരം നൽകാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.