തിരുവനന്തപുരം: ഏപ്രിൽ മാസത്തെ റേഷൻ വിതരണം വെള്ളിയാഴ്ച അവസാനിക്കും. ഇതുവരെ 72.38 ശതമാനം കാർഡുടമകളാണ് ഏപ്രിലിലെ റേഷൻ കൈപ്പറ്റിയത്. വ്യാഴാഴ്ച 6,54,379 കാർഡുടമകൾ കൂടി ഭക്ഷ്യധാന്യങ്ങൾ വാങ്ങിയതായി ഭക്ഷ്യവകുപ്പ് അറിയിച്ചു. അവസാന ദിനമായ വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ ഒന്നു വരെയും ഉച്ചക്ക് രണ്ടു മുതൽ ഏഴു വരെയും സംസ്ഥാനത്തെ എല്ലാ റേഷൻകടകളും പ്രവർത്തിക്കും. ശനിയാഴ്ച മുതലാണ് മേയ് മാസത്തെ റേഷൻ വിതരണം ആരംഭിക്കുക. ഇ-പോസ് മെഷീന്റെ സാങ്കേതിക തകരാറിനെതുടർന്നാണ് ഏപ്രിലിലെ റേഷൻ വിതരണം മേയ് അഞ്ചുവരെ സർക്കാർ നീട്ടി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.