യാത്രക്കാർ ശ്രദ്ധിക്കുക; താമരശ്ശേരി ചുരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഇന്ന് മുതൽ ഗതാഗതം നിയന്ത്രണം. രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെയാണ് നിയന്ത്രണം. ചുരത്തിലെ 6,7,8 വളവുകൾ വീതി കൂട്ടുന്നതിന്റെ ഭാഗമായി മരങ്ങൾ മുറിച്ച് മാറ്റിയിരുന്നു.

എട്ടാം വളവിൽ മുറിച്ചിട്ട മരത്തടികൾ ക്രെയ്ൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഇതുവഴിയുള്ള മൾട്ടി ആക്സിൽ ഭാരവാഹനങ്ങൾ വഴി തിരിച്ചു വിടും. ചെറുവാഹനങ്ങളെ ഇടവിട്ട സമയങ്ങളിൽ മാത്രമേ ചുരം വഴി കടത്തിവിടും.

വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, പരീക്ഷകൾ, മറ്റ് അത്യാവശ്യ യാത്ര ചെയ്യുന്നവർ യാത്രാ സമയം ക്രമീകരിക്കണമെന്ന് ദേശീയപാത അധികൃതർ അറിയിച്ചു.

Tags:    
News Summary - Traffic restrictions at Thamarassery Pass today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.