Posted On
date_range Updated On
date_range മോതിരത്തിനുളളിൽ കുടുങ്ങി ചേര: കണ്ടെത്തിയത് വീട്ടിലെ മേശവലിപ്പിൽ
കാസർകോട്: സംസ്ഥാനത്ത് താപനില വർധിച്ചതോടൊപ്പം പാമ്പുകളുടെ ശല്യവും വർധിച്ചിരിക്കുകയാണ്. കാസർകോട് അരൂരിൽ സ്വർണ്ണമോതിരത്തിനുള്ളിൽ കുടുങ്ങിയ നിലയിൽ ചേരയെ കണ്ടെത്തി. പതിക്കാലിൽ രവിയുടെ വീട്ടിലെ മേശവലിപ്പിലാണ് ചേരയെ കണ്ടത്. മരം കൊണ്ടുണ്ടാക്കിയ മേശവലിപ്പ് തുറന്നപ്പോൾ മോതിരത്തിനുള്ളിൽ കുടുങ്ങികിടക്കുകയായിരുന്നു. വീട്ടിലെ കുട്ടികളാണ് കാഴ്ച കണ്ടത്. ഉടന്‍ തന്നെ വനംവകുപ്പ് സ്ഥലത്തെത്തുകയും മോതിരം മുറിച്ചുമാറ്റി അവശനിലയിലായിരുന്ന ചേരയെ വേർപ്പെടുത്തുകയും ചെയ്തു. വിഷപാമ്പാണെന്നാണ് ആദ്യം വീട്ടുകാർ കരുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.