ഒമ്പതുവയസ്സുകാരന് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം: യുവാവിന് 60 വർഷം കഠിന തടവ്

ഏറ്റുമാനൂർ: ഒമ്പതുവയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അസം സ്വദേശിക്ക് 60 വർഷം കഠിന തടവ്. അസമിലെ ബെക്സ ജില്ലയിലെ ബാരങ്ബാരി ബാർപെട്ടയിലെ ഗ്യാദി ഗ്രാമത്തിലെ 21കാരനായ അനിൽ എക്കക്കാണ് ശിക്ഷ വിധിച്ചത്. 30,000 രൂപ പിഴയും കോട്ടയം അതിവേഗ പോക്സോ കോടതി ജഡ്ജി സതീഷ് കുമാർ വിധിച്ചിട്ടുണ്ട്.

2022 നവംബറിൽ സ്കൂൾ ഹോസ്റ്റലിലെ താൽക്കാലിക കെട്ടിടത്തിൽ വെച്ചാണ് ഇയാൾ ഒമ്പതുവയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയത്.

ഏറ്റുമാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, ഏറ്റുമാനൂർ മുൻ എസ്.എച്ച്.ഒമാരായിരുന്ന രാജേഷ് കുമാർ സി.ആർ, പ്രസാദ് ഏബ്രഹാം തോമസ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പോൾ കെ. എബ്രഹാം ഹാജരായി.

Tags:    
News Summary - Raping nine-year-old boy: Man sentenced to 60 years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.