Posted On
date_range Updated On
date_range ബാലികയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് ജീവപര്യന്തവും 22 വർഷം കഠിന തടവും
പാലക്കാട്: വീട്ടിൽ അതിക്രമിച്ചു കയറി 13 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അഗളി സ്വദേശിക്ക് ജീവപര്യന്തവും 22 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും. കോട്ടത്തറ ആറുകുട്ടി മേലെ ഗണേശനെയാണ് (40) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 18 മാസം അധിക കഠിന തടവ് അനുഭവിക്കണം.
2018 മേയ് 26ന് പ്രതി അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ വാദം. ഷോളയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കെ.ബി. ഹരികൃഷ്ണൻ കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ശോഭന ഹാജരായി. 20 സാക്ഷികളെ വിസ്തരിച്ച് 26 രേഖകൾ സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.