പ്രായപൂർത്തിയാകാത്ത സഹോദരങ്ങളായ പെൺകുട്ടികളെ പീഡിപ്പിച്ച പ്രതി പിടിയിൽ

കഴക്കൂട്ടം: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച പ്രതി പിടിയിൽ. കുളത്തൂർ സ്വദേശിയായ സുചിത്ര​ നെയാണ്(42) തുമ്പ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. സഹോദരങ്ങളായ പെൺകുട്ടികളെയാണ് പ്രതി പീഡിപ്പിച്ചത്.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: പ്രതിയായ സുചിത്രൻ കുട്ടികളുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു. രക്ഷാകർത്താക്കൾ ഇല്ലാത്ത സമയങ്ങളിൽ വീട്ടിൽ എത്തുകയും കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. ഇക്കാര്യം കുട്ടികളുടെ മാതാപിതാക്കൾക്കും അറിയാമായിരുന്നെങ്കിലും ഇത് പുറത്ത് പറഞ്ഞില്ല.

ചൈൽഡ് ലൈൻ വഴിയാണ് സംഭവം പുറത്ത് അറിയുന്നത്. കുട്ടികളുടെ മൊഴി ചൈൽഡ് ലൈൻ രേഖപ്പെടുത്തി. സംഭവം മറച്ചു​െവച്ച കുട്ടികളുടെ മാതാപിതാക്കൾക്കെതിരെയും പൊലീസ് കേ​െസടുക്കും. തുമ്പ പൊലീസ് അറസ്​റ്റ്​ ചെയ്​ത പ്രതിയെ വൈദ്യപരിശോധനക്ക്​ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

Tags:    
News Summary - rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.