പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയുടെ ആത്മഹത്യ: ബന്ധു പിടിയിൽ

കഴക്കൂട്ടം: മുരുക്കുംപുഴയിൽ 16 വയസ്സുള്ള ദലിത് പെൺകുട്ടി ആത്്മഹത്യ ചെയ്ത സംഭവത്തിൽ ചെറിയച്ഛൻ പിടിയിൽ. ചിറയിൻകീഴ് ശാർക്കര മണ്ണാംകുടി വയൽതിട്ടയിൽ വീട്ടിൽ രാജേഷ് ആണ് (30) പിടിയിലായത്. പെൺകുട്ടിയുടെ മാതൃസഹോദരിയുടെ ഭർത്താവാണ് രാജേഷ്്. ഫെബ്രുവരി 22നാണ് പെൺകുട്ടിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച മംഗലപുരം പൊലീസ്​ രഹസ്യവിവരത്തി​​െൻറയും പോസ്​റ്റ്​​േമാർട്ടം റിപ്പോർട്ടി​​െൻറയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പെൺകുട്ടി നിരന്തര പീഡനത്തിനിരയായിരു​െന്നന്നും ഗർഭച്ഛിദ്രം നടത്തിയെന്നും പോസ്​റ്റ്​​േമാർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. രണ്ടുമാസം മുമ്പ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലാണ്​ ഗർഭച്ഛിദ്രം നടത്തിയത്​. രക്​തസ്രാവത്തെ തുടർന്ന​്​ പ്രവേശിപ്പിച്ചെന്നാണ്​ ആശുപത്രി രേഖകളിലുള്ളത്. പെൺകുട്ടിക്ക് 19 വയസ്സായെന്നും രാജേഷ് ഭർത്താവാ​െണന്നും ആശുപത്രി അധികൃതരെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഭർത്താവി​െൻറ മാതാവാ​െണന്ന് തെറ്റിദ്ധരിപ്പിച്ച് അടുത്ത ബന്ധുവും എട്ടുദിവസം പെൺകുട്ടിക്കൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നു.  

ദുരൂഹത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പോത്തൻകോട് സി.ഐയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്​കരിച്ച് നടത്തിയ രഹസ്യാന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം മറച്ചു​െവച്ച അടുത്ത ബന്ധുക്കളടക്കം വരുംദിവസങ്ങളിൽ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്നകാര്യവും അന്വേഷിക്കുന്നുണ്ട്. പോത്തൻകോട് സി.ഐ എസ്. ഷാജി, മംഗലപുരം എസ്.ഐ ബി. ജയൻ, എസ്​.പുരുഷോത്തമൻ, എ.എസ്.ഐ മോഹനൻ നായർ, ഗിരീഷ്, ഹരി, എസ്.സി.പി.ഒ ഫ്രാങ്ക്ളിൻ, മുരളി ജയകുമാർ, രാഹുൽ, ആൽബിൻ, താഹിറ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. 

Tags:    
News Summary - rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.