പ്രതീകാത്മക ചിത്രം

പാമ്പ് ശല്യം; ജാഗ്രത വേണം

കോ​ഴി​ക്കോ​ട്: ക​ടു​ത്ത വേ​ന​ല്‍ച്ചൂ​ടി​ല്‍ ത​ണു​പ്പ് തേ​ടി പാ​മ്പു​ക​ള്‍ വീ​ടു​ക​ളി​ലും ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലും എ​ത്താ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.

ശ്ര​ദ്ധി​ക്കാം ഇ​ക്കാ​ര്യ​ങ്ങ​ൾ

  • വീ​ടി​നോ​ട് ചേ​ര്‍ന്നു​ള്ള പു​ല്‍ക്കാ​ടു​ക​ള്‍, ക​രി​യി​ല​ക്കൂ​ട്ട​ങ്ങ​ള്‍, വി​റ​ക് കൂ​ട്ടി​യി​ട്ട ഇ​ട​ങ്ങ​ള്‍ എ​ന്നി​വ കൃ​ത്യ​മാ​യി വൃ​ത്തി​യാ​ക്കു​ക.
  • വീ​ടി​ന്റെ വാ​തി​ലു​ക​ള്‍ക്കും ജ​ന​ലു​ക​ള്‍ക്കും താ​ഴെ​യു​ള്ള വി​ട​വു​ക​ള്‍ അ​ട​ക്കു​ക. ചൂ​ട് കാ​ര​ണം ജ​ന​ലു​ക​ള്‍ തു​റ​ന്നി​ടു​മ്പോ​ള്‍ നെ​റ്റു​ക​ള്‍/​വ​ല​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് പാ​മ്പു​ക​ള്‍ ഉ​ള്ളി​ല്‍ ക​ട​ക്കു​ന്ന​ത് ത​ട​യാ​ന്‍ സ​ഹാ​യി​ക്കും.
  • ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ള്‍ അ​ല​ക്ഷ്യ​മാ​യി ഇ​ട​രു​ത്. ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ള്‍ എ​ലി​ക​ളെ ആ​ക​ര്‍ഷി​ക്കാ​നും എ​ലി​ക​ളെ തേ​ടി പാ​മ്പു​ക​ള്‍  വീ​ടി​നു​ള്ളി​ല്‍ എ​ത്താ​നും കാ​ര​ണ​മാ​കും.
  • രാ​ത്രി പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ നി​ര്‍ബ​ന്ധ​മാ​യും ടോ​ര്‍ച്ച് ക​രു​തു​ക.
  • ചെ​രു​പ്പു​ക​ള്‍ വീ​ടി​ന്പു​റ​ത്ത് അ​ഴി​ച്ചു വെ​ക്കു​ന്ന​വ​ര്‍ അ​വ ധ​രി​ക്കു​ന്ന​തി​ന് മു​മ്പ് ന​ന്നാ​യി കു​ട​യു​ക.
  • വേ​ന​ലി​ല്‍ ത​റ​യി​ല്‍ പാ​യ വി​രി​ച്ച് ഉ​റ​ങ്ങു​ന്ന​വ​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ക​ട്ടി​ലി​ലോ കൊ​തു​കു​വ​ല​ക്കു​ള്ളി​ലോ ഉ​റ​ങ്ങു​ന്ന​താ​ണ് സു​ര​ക്ഷി​തം.
  • വീ​ടി​ന്റെ വ​രാ​ന്ത​യി​ലും ഉ​മ്മ​റ​ത്തും വെ​ക്കു​ന്ന ചെ​ടി​ച്ച​ട്ടി​ക​ള്‍ക്കി​ട​യി​ല്‍ ന​ന​വും ത​ണു​പ്പും ഉ​ണ്ടാ​കു​മ്പോ​ള്‍ പാ​മ്പു​ക​ള്‍ ഒ​ളി​ച്ചി​രി​ക്കാ​ന്‍         സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ സൂ​ക്ഷി​ക്ക​ണം.

പാ​മ്പ്ക​ടി​യേ​റ്റാ​ല്‍ ചെ​യ്യേ​ണ്ട​ത്

പാമ്പ് കടിയേറ്റവര്‍ പരിഭ്രമിക്കാതെ വീണ്ടും കടിയേല്‍ക്കാതിരിക്കാന്‍ മാറിനില്‍ക്കണം. ഓടിപ്പോയി സഹായം തേടുന്നതിന് പകരം മൊബൈല്‍ ഫോണില്‍ സഹായത്തിന് ആളെ വിളിക്കുന്നതാണ് നല്ലത്. കടിയേറ്റയാളെ എത്രയും വേഗം ആന്റി സ്‌നേക്ക് വെനം (എ.എസ്.വി) ലഭ്യമായ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കണം. അശാസ്ത്രീയവും സുരക്ഷിതമല്ലാത്തതുമായ ചികിത്സ തേടരുത്.

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ്, മെഡിക്കല്‍ കോളജ് ഗവ. മാതൃ-ശിശു സംരക്ഷണ കേന്ദ്രം, കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രി, കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രി (ബീച്ചാശുപത്രി), കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രം, ചേവായൂര്‍ ഗവ. ത്വക്ക് രോഗാശുപത്രി, വടകര ജില്ലാ ആശുപത്രി, താമരശ്ശേരി, ഫറോക്ക്, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി, നാദാപുരം, കുറ്റ്യാടി താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യമാണ്.

Tags:    
News Summary - Snake threat; caution required

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.