ചെർപ്പുളശ്ശേരി (പാലക്കാട്): രണ്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകനെ പൊലീസ് തിരയുന്നു. വളാഞ്ചേരി കൈപ്പുറം സ്വദേശിയായ അധ്യാപകൻ വി.പി. ശശികുമാറിനെയാണ് െപാലീസ് തിരയുന്നത്. മാർച്ച് എട്ടിനാണ് കേസിനാസ്പദമായ സംഭവം.
കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ വിവരമനുസരിച്ച് സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി ചൈൽസ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. ഇവരുടെ പരാതിയെ തുടർന്നാണ് ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ഒളിവിൽ കഴിയുന്ന അധ്യാപകനെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. നടപടിയാവശ്യപ്പെട്ട് ചൊവ്വാഴ്ച രാവിലെ ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.