കോഴിക്കോട്: വയനാട് സ്വദേശി പതിനേഴുകാരിയെ കെ.സി.വൈ.എം മാനന്തവാടി രൂപത മുൻ കോഒാഡിനേറ്റർ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ സംസ്ഥാന സാമൂഹികനീതി വകുപ്പ് ഡയറക്ടർക്ക് ജില്ല ശിശുസംരക്ഷണ സമിതി ഓഫിസർ അനുബന്ധ രേഖകൾ സമർപ്പിച്ചു.
ഗർഭിണിയായ സമയത്ത് പെൺകുട്ടിയെ താമസിപ്പിക്കുകയും പ്രസവത്തിനുശേഷം കുഞ്ഞിനെ രഹസ്യമായി പാർപ്പിക്കുകയും ചെയ്യുന്ന കോഴിക്കോട് സെൻറ് വിൻസെൻറ് ഹോമിനുകീഴിലെ സെൻറ് ബെർനഡിറ്റ് വനിത ഹോം, കോഴിക്കോട് ശിശുക്ഷേമ സമിതി ഓഫിസ്, പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയ നഗരത്തിലെ സ്വകാര്യാശുപത്രി എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച രേഖകളാണ് ഡയറക്ടർക്ക് അയച്ചുകൊടുത്തത്. ഇത് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ സർക്കാറിനോടാവശ്യപ്പെടുമെന്ന് സാമൂഹികനീതി വകുപ്പ് ഡയറക്ടർ ടി.വി. അനുപമ അറിയിച്ചു.
2016 ഒക്ടോബർ മൂന്നിന് 19 വയസ്സായെന്ന് കാണിച്ചാണ് പെൺകുട്ടിയെ കോൺവെൻറിൽ പ്രവേശിപ്പിച്ചത്. ഡിസംബർ 28ന് സ്വകാര്യ ആശുപത്രിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചശേഷം കോൺവെൻറ് അപേക്ഷ നൽകി 2017 മാർച്ച് രണ്ടിന് ശിശുക്ഷേമ സമിതിയിൽനിന്ന് ദത്തെടുക്കൽ സർട്ടിഫിക്കറ്റ് നേടുകയായിരുന്നു. പ്രായപൂർത്തിയാവാത്ത കാര്യം മറച്ചുവെച്ചിട്ടും ഇതുസംബന്ധിച്ച് ആവശ്യമായ രേഖകൾ കോൺവെൻറും ശിശുക്ഷേമ സമിതിയും പരിശോധിച്ചിരുന്നില്ലെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.