ആലപ്പുഴ നഗരത്തില്‍ പട്ടാപ്പകല്‍ വിദേശ വിദ്യാര്‍ഥിനിയെ അപമാനിച്ചു

ആലപ്പുഴ: നഗരത്തില്‍ പട്ടാപ്പകല്‍ വിദേശ വിദ്യാര്‍ഥിനി ലൈംഗിക അതിക്രമത്തിന് ഇരയായി. പരിസ്ഥിതി സംഘടനയായ ‘എ ട്രീ’യില്‍ ഇന്‍േറണ്‍ഷിപ്പിന് ഭൂട്ടാനില്‍ നിന്നത്തെിയ നേഹ റോയിയെന്ന (22) വിദ്യാര്‍ഥിനിയെയാണ് ബൈക്കിലത്തെിയ യുവാവ് അപമാനിച്ചത്. വ്യാഴാഴ്ച രാവിലെ പത്തോടെ മുല്ലക്കല്‍ അമ്മന്‍കോവില്‍ റോഡിലാണ് ആക്രമണമുണ്ടായത്.  വൈ.എം.സി.എക്ക് പിന്നിലെ അഷ്ടമുടി റിസോര്‍ട്ട് ഹോം സ്റ്റേയില്‍നിന്ന് ഓഫിസിലേക്ക് വരുമ്പോഴാണ് ആക്രമണം.

വേമ്പനാട്ട് കായലിന്‍െറ ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ട് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എ ട്രീയില്‍ കുളവാഴയെ കുറിച്ച് പഠിക്കാനാണ് മെക്കാനിക്കല്‍ എന്‍ജിനീയറായ നേഹ രണ്ടുമാസം മുമ്പ് എത്തിയത്. സംഭവത്തിനുശേഷം ഓഫിസിലത്തെിയ യുവതി സഹപ്രവര്‍ത്തകരോട് വിവരം പറയുകയും നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. കേസെടുത്ത് അന്വേഷണം തുടങ്ങി.

711ല്‍ അവസാനിക്കുന്ന നമ്പറുള്ള ബൈക്കിലത്തെിയ വെള്ള ഷര്‍ട്ടിട്ട യുവാവിന് 40 വയസ്സ് പ്രായമുണ്ടാകുമെന്ന് പരാതിയില്‍ പറയുന്നു. പ്രദേശത്തേക്കുള്ള വഴിയില്‍ ബാങ്ക് ഓഫ് ബറോഡയിലും പുളിമൂട് ട്രേഡ് സെന്‍ററിലും സി.സി.ടി.വി കാമറ സ്ഥാപിച്ചിട്ടുണ്ട്. അക്രമിയുടെ ദൃശ്യം ഇതില്‍ പതിഞ്ഞിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.

Tags:    
News Summary - rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.