ലൈംഗികാതിക്രമം: രണ്ടാനച്ഛന് 19 വർഷം കഠിന തടവ്

ചെറുതോണി: പതിമൂന്നുകാരിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ രണ്ടാനച്ഛന് 19 വർഷം കഠിന തടവും 35000 രൂപ പിഴയും. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ടി.ജി. വർഗീസാണ് ശിക്ഷ വിധിച്ചത്. രണ്ട്‌ ദിവസങ്ങളിലായി രണ്ടുതവണ പ്രതി കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

വിവിധ വകുപ്പുകളിലായി 19 വർഷത്തെ ശിക്ഷ നൽകിയ കോടതി, ഏറ്റവും ഉയർന്ന ശിക്ഷയായ അഞ്ച് വർഷം പ്രതി അനുഭവിച്ചാൽ മതിയെന്നും വ്യക്തമാക്കി. പിഴ ഒടുക്കാത്തപക്ഷം അധിക തടവ് അനുഭവിക്കണം. ഇരയായ പെൺകുട്ടിയുടെ പുനരധിവാസത്തിന് 25000 രൂപ നൽകാനും ജില്ല ലീഗൽ സർവിസസ് അതോറിറ്റിയോടും കോടതി നിർദേശിച്ചു.

മുരിക്കാശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം നൽകിയ കേസിൽ ആറ്‌ മാസത്തിനുള്ളിൽ വിചാരണ നടപടി പൂർത്തിയാക്കാൻ സാധിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.

Tags:    
News Summary - Rape: Stepfather gets 19 years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.