തൊടുപുഴ: 13 വയസ്സുകാരി ഏഴാം ക്ലാസ് വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയ കേസിൽ പ്രതി തൊടുപുഴ വെള്ളിയാമറ്റം പായിപ്പാട്ട് ശശികുമാറിനെ (42) പത്തരവർഷം കഠിനതടവിനും 5000 രൂപ പിഴയടക്കാനും ബാലലൈംഗിക പീഡനനിരോധന നിയമം (പോക്സോ) ജില്ല സ്പെഷൽ സെഷൻസ് കോടതി ജഡ്ജി കെ.ആർ. മധുകുമാർ ശിക്ഷിച്ചു.
2012 സെപ്റ്റംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി ക്ലാസിൽ പലദിവസവും ഹാജരാകാത്തതിനെ തുടർന്ന് ക്ലാസ് ടീച്ചർ ചോദിച്ചതിനെ തുടർന്നാണ് പീഡനവിവരം പുറത്തായത്. തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എസ്.ഐമാരായ ബേബി ജോൺ, എം.ടി. തോമസ്, സർക്കിൾ ഇൻസ്പെക്ടർ സജി മർക്കോസ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം തയാറാക്കിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ടി.എ. സന്തോഷ് തേവർകുന്നേൽ, അഡ്വ. എച്ച്. കൃഷ്ണകുമാർ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.