15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവമോർച്ച പ്രാദേശിക നേതാവ് അറസ്റ്റിൽ

പാലക്കാട്‌: മലമ്പുഴയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവമോർച്ച പ്രാദേശിക നേതാവ് അറസ്റ്റിൽ. മലമ്പുഴ ആനിക്കോട് സ്വദേശി രഞ്ജിതാണ് പിടിയിലായത്. പിരായിരി യുവമോര്‍ച്ച മണ്ഡലം ഭാരവാഹി ആണ് രഞ്ജിത്ത്. വിവാഹവാഗ്ദാനം നൽകിയുള്ള പീഡനം നടത്തിയെന്നതാണ് പൊലീസിന് ലഭിച്ചിട്ടുള്ള പരാതി.പോക്‌സോ വകുപ്പുകളടക്കം ചുമത്തിയാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നത്.

വയറുവേദനയെ തുടർന്നാണ് പെൺകുട്ടിയെ പാലക്കാട് വനിതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം പെൺകുട്ടി പ്രസവിച്ചു. ആശുപത്രി അധികൃതരുടെയും രക്ഷിതാക്കളുടെയും പരാതിയിൽ മലമ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. രഞ്ജിത്താണ് ചൂഷണത്തിന് പിന്നിലെന്ന് കണ്ടെത്തി.

പെൺകുട്ടിയുമായി സൗഹൃദത്തിലായ രഞ്ജിത്ത് വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ചൂഷണം ചെയ്യുകയായിരുന്നു. അതേസമയം, കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. രഞ്ജിത്ത് യുവമോർച്ചയുടെ സജീവ പ്രവർത്തകനല്ലെന്നും പോക്സോ കേസ് അറസ്റ്റിന്റെ അടിസ്ഥാനത്തിൽ സംഘടനയിൽനിന്ന് പുറത്താക്കിയതായും യുവമോർച്ച ജില്ലാനേതൃത്വം അറിയിച്ചു.

Tags:    
News Summary - rape case: yuva morcha activist arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.